ഖത്തറിൽ നാളെ മുതൽ മഴ സാധ്യത

ഖത്തറിൽ വീണ്ടും മഴ പ്രതീക്ഷ. രാജ്യത്ത് ഡിസംബർ 12, 2025, നാളെ, മുതൽ അടുത്ത ആഴ്ച മുഴുവൻ മേഘാവരണം വർധിക്കുകയും മഴയ്ക്കുള്ള സാധ്യതയും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
വെള്ളി മുതൽ തന്നെ ശക്തമായ കാറ്റോടുകൂടിയ മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പ്രവചനം പറയുന്നു.
വീക്കന്റ് പ്രവചനം (ഡിസംബർ 11 – 13):
രാജ്യത്ത് ഇടക്കിടെ മേഘങ്ങൾ കണ്ടേക്കാം.
വെള്ളിയാഴ്ച (ഡിസംബർ 12) മുതൽ ഇടിമിന്നലോടുകൂടിയ മഴ സാധ്യതയുണ്ട്.
ശനിയാഴ്ച (ഡിസംബർ 13) ഭാഗിക മേഘാവരണം, ചില പ്രദേശങ്ങളിൽ ചിതറിയ മഴയും ലഭിക്കാൻ സാധ്യത.
താപനില: 21°C മുതൽ 28°C വരെ.
കാറ്റിന്റെ വേഗം:
വെള്ളിയാഴ്ച: വടക്കുകിഴക്ക് ദിശയിൽ നിന്ന് 5–15 knots
ശനിയാഴ്ച: വടക്കു– വടക്ക് കിഴക്ക് ദിശയിൽ നിന്ന് 5–15 knots, മഴ സമയത്ത് 30 knots വരെ ശക്തി.
കടൽ തിരമാലകൾ: സാധാരണ 2–4 അടി; മഴ സമയത്ത് 8 അടി വരെ ഉയരാം.
മഴ സമയത്ത് ജാഗ്രത പാലിക്കാനും, ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഫോളോ ചെയ്യാനും കാലാവസ്ഥ വകുപ്പ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.




