Qatar

ഉം അൽ ഹൗൾ ഇന്റർചേഞ്ചിൽ റോഡ് അടച്ചിടൽ

മെസായിദ് റോഡിൽ നിന്ന് വരുന്നതും ഹമദ് തുറമുഖ റോഡിലേക്ക് പോകുന്നതുമായ ഉം അൽ ഹൗൾ ഇന്റർചേഞ്ചിന്റെ എക്സിറ്റ് താൽക്കാലികമായി അടച്ചിടുന്നതായി പൊതുമരാമത്ത് അതോറിറ്റി അഷ്ഗാൽ പ്രഖ്യാപിച്ചു.

അറ്റകുറ്റപ്പണികൾക്കായി നവംബർ 27 വ്യാഴാഴ്ച പുലർച്ചെ 12 മണി മുതൽ നവംബർ 30 ഞായറാഴ്ച പുലർച്ചെ 5 മണി വരെയാവും റോഡ് അടച്ചിടൽ.

ഈ കാലയളവിൽ, റോഡ് ഉപയോക്താക്കളോട് വേഗത പരിധി പാലിക്കാനും ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ ലഭ്യമായ എല്ലാ വഴിതിരിച്ചുവിടൽ റൂട്ടുകളും ഉപയോഗിക്കാനും അഷ്ഗാൽ അഭ്യർത്ഥിച്ചു.

Related Articles

Back to top button