ആഗോള നേട്ടവുമായി ഖത്തറിലെ ടിഎൻജി സ്‌കൂൾ

2025 ജൂണിലെ കേംബ്രിഡ്ജ് ഇന്റർനാഷണൽ പരീക്ഷകളിൽ ലോകത്തിലെയും ഖത്തറിലെയും ഏറ്റവും മികച്ച റാങ്കും നേടി, അസാധാരണ മികവ് അടയാളപ്പെടുത്തി ദോഹയിലെ നെക്സ്റ്റ് ജനറേഷൻ (ടിഎൻജി) സ്കൂൾ.
അരീബ നയീം ലോകത്തിലെ ഏറ്റവും മികച്ച ഇസ്ലാമിയത്ത് (ഐജിസിഎസ്ഇ), ഹസൻ ജുനൈദ് കസ്മാനി – ഫിസിക്സ് (എ ലെവൽ) എന്നിവരാണ് ലോക റാങ്കിംഗിൽ ഒന്നാമതെത്തിയ ടിഎൻജിയുടെ ജേതാക്കൾ.
നൂർ ഖാലിദ് മുഹമ്മദ് സയീദ് ഖത്തർ ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ ടെക്നോളജിയിൽ (ഐജിസിഎസ്ഇ) ഒന്നാമത്, സാറാ അഹമ്മദ് ഖത്തർ ഗണിതശാസ്ത്രത്തിൽ (കോഴ്‌സ് വർക്ക് ഇല്ലാതെ) (ഐജിസിഎസ്ഇ) ഒന്നാമത് എന്നിവർ ഖത്തർ റാങ്കിംഗിൽ താരങ്ങളായി.
സൊറൈയ ഒമർ ഖത്തർ ഒന്നാം ഭാഷാ ഇംഗ്ലീഷിൽ (ഓറൽ എൻഡോഴ്‌സ്‌മെന്റ്) ഒന്നാമത്, സൊറൈയ ഒമർ ഖത്തർ ഗണിതശാസ്ത്രത്തിൽ (കോഴ്‌സ് വർക്ക് ഇല്ലാതെ) (ഐജിസിഎസ്ഇ) ഒന്നാമത്, സൈന അദ്‌നാൻ, ഖത്തർ ഗ്ലോബൽ പെസ്പെക്ടീവ്സിൽ (ഐജിസിഎസ്ഇ) ഒന്നാമത്, അലി സമാൻ ഖത്തർ എന്റർപ്രൈസിൽ (ഐജിസിഎസ്ഇ) ഒന്നാമത് എന്നിവരും റാങ്ക് ജേതാക്കളായി.
ബൗദ്ധിക ആഴവും പ്രധാനപ്പെട്ട സോഫ്റ്റ് സ്കില്ലുകളും സംയോജിപ്പിക്കുന്ന രീതിയിൽ സമഗ്ര പഠിതാക്കളെ വളർത്തിയെടുക്കാനുള്ള ടിഎൻജിയുടെ ലക്ഷ്യങ്ങളെ ഈ അസാധാരണ ഫലങ്ങൾ അടിവരയിടുന്നു.




