WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
HealthQatar

വാക്സിനേഷൻ സർട്ടിഫിക്കറ്റ്: പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് ഇനി കോവിൻ വെബ്സൈറ്റിലൂടെ നേരിട്ട് പരിഹാരം

തിരുവനന്തപുരം: കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പ്രവാസികളും മറ്റും ഉന്നയിച്ച വിവിധ പ്രശ്നങ്ങൾക്ക് ഇനി കോവിൻ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് തന്നെ പരിഹാരം. ഒന്നാം ഡോസിനും രണ്ടാം ഡോസിനും വ്യത്യസ്ത സർട്ടിഫിക്കറ്റ് ലഭിച്ചവർ,  വാക്സീൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ ചേർക്കാത്തവർ, പാസ്പോർട്ട് നമ്പറിലോ മറ്റു വിവരങ്ങളിലോ തെറ്റുള്ളവർ മുതലായവർക്കാണ് പ്രശ്നം പരിഹരിച്ച് തെറ്റുതിരുത്താൻ അവസരം. ഒപ്പം ബാച്ച് നമ്പറും തിയ്യതിയും ഉൾപ്പെടുത്തിയ ഫൈനൽ സർട്ടിഫിക്കറ്റ് ഡൗണ്ലോഡ് ചെയ്യാനും കോവിനിൽ സാധിക്കും. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്.

തെറ്റുതിരുത്താൻ ഒരൊറ്റ അവസരം മാത്രം

വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തെറ്റു തിരുത്തുന്നവർ സൂക്ഷമതയോടെ വേണം ചെയ്യാൻ. വിവരങ്ങൾ എഡിറ്റ് ചെയ്യാൻ ഒറ്റ അവസരം മാത്രമാണ് നൽകിയിട്ടുള്ളത്. വീണ്ടും തെറ്റിയാൽ പിന്നീട് തിരുത്താനാവില്ല.

ആദ്യമായി കോവിന്‍ വെബ്‌സൈറ്റിലെ ഈ ലിങ്കിൽ (https://selfregistration.cowin.gov.in) എത്തി ഫോൺ നമ്പർ നൽകി, ഓടിപി വെരിഫൈ ചെയ്ത് രജിസ്റ്റർ ചെയ്യപ്പെട്ട പ്രൊഫൈൽ പേജിലേക്ക് പോകുക. സര്‍ട്ടിഫിക്കറ്റില്‍ തെറ്റുപറ്റിയവര്‍ വലതുവശത്ത് മുകളില്‍ കാണുന്ന റെയ്‌സ് ആന്‍ ഇഷ്യുവില്‍ (Raise an Issue) ക്ലിക്ക് ചെയ്യുക. കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ്, മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസ്, ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ്, റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് തുടങ്ങിയ ഓപ്ഷനുകള്‍ കാണിക്കും.

സര്‍ട്ടിഫിക്കറ്റില്‍ തെറ്റ് തിരുത്താന്‍

പേര്, വയസ്, സ്ത്രീയോ പുരുഷനോ, ഫോട്ടോ ഐഡി നമ്പര്‍ എന്നിവ തിരുത്താന്‍ കറക്ഷന്‍ ഇന്‍ മൈ സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങൾ തിരുത്തി സബ്മിറ്റ് ചെയ്യാം.

വെവ്വേറെ രണ്ട് ആദ്യ ഡോസ് പൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍

രണ്ട് ഡോസിനും വെവ്വേറെ ആദ്യ ഡോസ് പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചവര്‍ ഫൈനല്‍ സര്‍ട്ടിഫിക്കറ്റിനായി മെര്‍ജ് മൈ മള്‍ട്ടിപ്പിള്‍ ഡോസില്‍ ക്ലിക്ക് ചെയ്ത ശേഷം മെർജ്ജ് ചെയ്യേണ്ട രണ്ട് സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.

പാസ്‌പോര്‍ട്ട് നമ്പര്‍ ചേര്‍ക്കാന്‍

ആഡ് മൈ പാസ്‌പോര്‍ട്ട് ഡീറ്റേല്‍സ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പാസ്‌പോര്‍ട്ട് നമ്പര്‍ തെറ്റാതെ ചേര്‍ക്കുക.

മറ്റൊരാള്‍ നമ്മുടെ നമ്പരില്‍ രജിസ്റ്റര്‍ ചെയ്താല്‍

നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആരെങ്കിലും സര്‍ട്ടിഫിക്കറ്റെടുത്തിട്ടുണ്ടെന്ന് അക്കൗണ്ട് ഡീറ്റൈല്‍സില്‍ കാണിച്ചാല്‍ റിപ്പോര്‍ട്ട് അണ്‍നോണ്‍ മെമ്പര്‍ രജിസ്‌ട്രേഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് പരിചയമില്ലാത്തയാളെ ഡിലീറ്റ് ചെയ്ത് ഒഴിവാക്കാവുന്നതാണ്.

ബാച്ച് നമ്പരുള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍

വാക്‌സിന്‍ നല്‍കിയ തീയതിയും ബാച്ച് നമ്പരും ഉള്ള ഫൈനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കോവിന്‍ വെബ്‌സൈറ്റിലെ (https://selfregistration.cowin.gov.in) ലിങ്കില്‍ പോയി ഓടിപി വെരിഫൈ ചെയ്ത ശേഷം, രജിസ്ട്രേഷൻ വിവരങ്ങളുള്ള പേജിന്റെ വലതുവശത്തായി കാണുന്ന സര്‍ട്ടിഫിക്കറ്റ് ക്ലിക്ക് ചെയ്ത്, ബാച്ച് നമ്പറും തിയ്യതിയും അടങ്ങിയ പുതിയ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. മറ്റു വിവരങ്ങൾ നൽകേണ്ടതില്ല.

നേരത്തെ കേരള സർക്കാർ പാസ്പോർട്ട് നമ്പർ ചേർക്കാനും വേഗത്തിലുള്ള രണ്ടാം ഡോസിനുമൊക്കെ പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിരുന്നെങ്കിലും കേന്ദ്രസർക്കാർ സർട്ടിഫിക്കറ്റ് അല്ലാത്തത് പ്രവാസികളെ വീണ്ടും പ്രതിസന്ധിയിൽ ആക്കിയിരുന്നു. കോവിനിൽ നിലവിൽ വന്ന സംവിധാനം പ്രവാസികൾക്കുൾപ്പടെ അനുഗ്രഹമാണെന്നു ആരോഗ്യമന്ത്രി വീണ ജോർജ്ജ് അറിയിച്ചു. സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button