Qatar

ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ സമുദ്ര യാത്ര സർവീസ് ആരംഭിച്ചു

ഖത്തറിലെ അൽ-റുവൈസ് തുറമുഖത്തെ ബഹ്‌റൈനിലെ സഅദ മറീനയുമായി ബന്ധിപ്പിക്കുന്ന ഒരു പുതിയ സമുദ്ര യാത്രാ പാത ഖത്തറും ബഹ്‌റൈനും തുറന്നു.

ഏകദേശം 35 നോട്ടിക്കൽ മൈൽ (ഏകദേശം 65 കിലോമീറ്റർ) നീളമുള്ള പാതയിൽ 50 മിനിറ്റ് ആണ് ശരാശരി യാത്രാസമയം.

ഖത്തറിനും ബഹ്‌റൈനിനും ഇടയിലുള്ള ഈ സമുദ്ര ലിങ്കേജ് പദ്ധതി ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫയും ഉദ്ഘാടനം ചെയ്തു. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുകയും ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തിന്റെ ബന്ധം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ചുവടുവയ്പ്പാണിതെന്ന് ഗതാഗത മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി പറഞ്ഞു.

യാത്രാച്ചെലവ് എടുത്താൽ, ഇക്കണോമി ക്ലാസിൽ ഒരു വ്യക്തിഗത യാത്രക്കാരന്റെ ഒരു റൗണ്ട് ട്രിപ്പ് യാത്രക്ക് 265 റിയാലായിരിക്കും നിരക്ക്. മൊബൈൽ ആപ്ലിക്കേഷൻ (MASAR) വഴി ബുക്കിംഗ് ലഭ്യമാണ്.

പുതിയ ഫെറി സർവീസ് ഉപയോഗിച്ച്, അൽ-റുവൈസ് തുറമുഖത്തിനും സാദ മറീനയ്ക്കും ഇടയിലുള്ള യാത്രയ്ക്ക് 70-80 മിനിറ്റ് എടുക്കും. 

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ജിസിസി പൗരന്മാർക്ക് മാത്രമേ സേവനം ലഭ്യമാകൂ. നവംബർ 7 മുതൽ 12 വരെയുള്ള കാലയളവിലായിരിക്കും ആദ്യ യാത്രകൾ; രാവിലെയും വൈകുന്നേരവും ഒരു ദിവസം രണ്ട് റൗണ്ട് ട്രിപ്പുകൾ വീതമുണ്ടാകും. പിന്നീട് നവംബർ 13 മുതൽ 22 വരെ ഒരു ദിവസം മൂന്ന് റൗണ്ട് ട്രിപ്പുകളായി വർദ്ധിപ്പിക്കും. 

യാത്രക്കാരുടെ വരവ് അനുസരിച്ച് ദൈനംദിന യാത്രകളുടെ എണ്ണം ക്രമേണ വർദ്ധിപ്പിക്കാൻ കഴിയും.

Related Articles

Back to top button