
2025 ലെ ഫിഫ അണ്ടർ 17 വേൾഡ് കപ്പ് ഖത്തർ ന്റെ ഔദ്യോഗിക ഗാനമായ TMRW’S GOAT പുറത്തിറക്കി. ഈജിപ്തിൽ നിന്നുള്ള നൂർ, നൈജീരിയയിലെ യാർഡൻ എന്നീ വൈറൽ യുവഗായകരാണ് ഫിഫക്ക് വേണ്ടിയുള്ള ഔദ്യോഗിക ഗാനം അണിയിച്ചൊരുക്കിയിരിക്കുന്നത്.
നവംബർ 3 മുതൽ 27 വരെ ഖത്തറിലെ ആസ്പയർ സോണിൽ നടക്കാനിരിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫുട്ബോൾ ഉത്സവത്തിന് ബഹുഭാഷാ ഗാനം ആവേശം പകരുന്നു. ട്രാക്ക് ഇപ്പോൾ എല്ലാ പ്രധാന സ്ട്രീമിംഗ് സേവനങ്ങളിലും ലഭ്യമാണ്.
കെയ്‌റോയിൽ നിന്നുള്ള നൂർ, ദ്വിഭാഷാ വരികൾ കൊണ്ട് ആത്മപരിശോധനാപരമായ രചന കൊണ്ടും സിനിമാറ്റിക്കായ സംഗീതവും കൊണ്ടും ശ്രദ്ധിക്കപ്പെട്ട ഒരു ആൾട്ട്-പോപ്പ് ആർട്ടിസ്റ്റാണ്. തന്റെ ബ്രേക്ക്ഔട്ട് സിംഗിൾ മീപി0ൻ യെസാഡക്കിന്റെ വിജയത്തെത്തുടർന്ന്, ഈ ഗായിക ഏറെ ജനപ്രിയയായി. വ്യത്യസ്തമായ ശബ്ദം കൊണ്ടും നൂർ ഇതിനോടകം ജനമനസ്സിൽ ഇടംനേടി.
നൈജീരിയയിലെ ലാഗോസിൽ നിന്നുള്ള കലാകാരനായ യാർഡൻ, ഊർജവും താളവും സംയോജിപ്പിക്കുന്ന ഒരു ശബ്ദത്തിലൂടെ ആഫ്രോബീറ്റ്സിന്റെ ഭാവി രൂപപ്പെടുത്തുകയാണ്. 2023-ൽ തന്റെ വൈറൽ ഹിറ്റ് വെറ്റിനിലൂടെ രംഗത്തെത്തിയ അദ്ദേഹം, നൈജീരിയയിലെ പുതുതലമുറയിലെ ഏറ്റവും ജനകീയ ശബ്ദങ്ങളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.




