Qatar

ഖത്തറിൽ നവംബർ 4 ന് സ്‌കൂളുകളിൽ ഓണ്ലൈൻ ക്ലാസ്സ് മാത്രം

ഖത്തർ ആതിഥേയത്വം വഹിക്കുന്ന രണ്ടാം ലോക സാമൂഹിക വികസന ഉച്ചകോടി 2025 (2nd World Summit for Social Development) ന്റെ പശ്ചാത്തലത്തിൽ നവംബർ 4 ന് ഖത്തറിൽ സ്‌കൂളുകൾ ഓഫ്ലൈനിൽ പ്രവർത്തിക്കില്ല.

ഖത്തറിലുടനീളമുള്ള പൊതു, സ്വകാര്യ സ്കൂളുകളിലെ എല്ലാ ക്ലാസുകളും 2025 നവംബർ 4 ചൊവ്വാഴ്ച റിമോട്ടായി നടത്തുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം (MoEHE) അറിയിച്ചു.

അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിംഗ് സ്റ്റാഫുകളും ആ ദിവസം റിമോട്ടായി പ്രവർത്തിക്കും, അംഗീകൃത ഷെഡ്യൂളുകൾ അനുസരിച്ച് ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമുകൾ വഴി ക്ലാസ്സുകൾ നൽകും.

Related Articles

Back to top button