Qatar

പിണറായി വിജയൻ ദോഹയിലെത്തി

മുഖ്യമന്ത്രി പിണറായി വിജയൻ ഖത്തറിൽ. ഖത്തർ സമയം രാവിലെ ആറോടെയാണ് ഹമദ് വിമാനത്താവളത്തിൽ മുഖ്യമന്ത്രി എത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, ലോക കേരള സഭാംഗങ്ങള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു.

ഉച്ചക്ക് ഷെറാട്ടൻ ഹോട്ടലിൽ ഖത്തറിലെ പ്രവാസി സംഘടനാ പ്രതിനിധികള്‍, മലയാളി വ്യവസായികള്‍ എന്നിവരുമായി മുഖ്യമന്ത്രിയും സംഘവും കൂടിക്കാഴ്ച നടത്തും. 

വൈകിട്ട് ഏഴിന് (ഇന്ത്യന്‍ സമയം രാത്രി 9.30) ലോക കേരള സഭയുടെയും മലയാളം മിഷന്‍ സംസ്‌കൃതി ഖത്തര്‍ ചാപ്റ്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘മലയാളോത്സവം 2025’ അദ്ദേഹം ഉദ്ഘാടനം ചെയ്യും. അബു ഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ചാണ് പരിപാടി.

രാത്രി ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഒരുക്കുന്ന വിരുന്നിലും മുഖ്യമന്ത്രി പങ്കെടുക്കും.

Related Articles

Back to top button