Qatar

ഓരോ ടാക്സി യാത്രയുടെയും 5% നിരക്ക് ഗസ്സയ്ക്ക് നൽകുമെന്ന് മൊവാസലാത്ത്

ഗസയിലെ മാനുഷിക പ്രവർത്തനങ്ങൾക്കായി ഓരോ ടാക്സി യാത്രയുടെയും നിരക്കിന്റെ 5% സംഭാവന ചെയ്യുമെന്ന് മൊവാസലാത്ത് (കർവ) പ്രഖ്യാപിച്ചു. 2025 ഒക്ടോബർ 16 മുതൽ 23 വരെയുള്ള ഓരോ കർവ ടാക്സി യാത്രയിലും നിരക്കിന്റെ 5% ഇതിനായി മാറ്റിവെക്കും.

സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് ഈ സംരംഭം ഏറ്റെടുക്കുന്നതെന്ന് കർവ തങ്ങളുടെ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Related Articles

Back to top button