Qatar
ആര്‍ ഐ ടി അലുംനി അസോസിയേഷന്‍ ഖത്തറിന്റെ ഓണാഘോഷ പരിപാടികൾ ഒക്ടോബർ 3 ന്

ദോഹ: ഗവൺമെന്റ് എന്‍ജിനീയറിങ്
കോളേജ്, കോട്ടയം (ആര്‍ ഐ ടി)
അലുംനി അസോസിയേഷന്‍
ഖത്തറിന്റെ ആഭിമുഖ്യത്തില്
”ഓണം 2025“ പരമ്പരാഗത
തനിമയില്‍ ഓണാഘോഷ പരിപാടികൾ നടത്തുവാന്‍ തീരുമാനിച്ചു.
ഒക്ടോബർ 3 ന് Ghanem Garden club ഹൌസ്-ൽ, ആണ് പരിപാടി നടക്കുക.
പരിപാടിയിലേക്ക് എല്ലാ അലുംനി
മെമ്പേഴ്‌സിനെയുംഹാര്‍ദ്ദവമായിസ്വാഗതം ചെയ്യുന്നതായി
ചെയര്‍മാന്‍ ഷെഫിന്‍ ഷഹാബ്, ജനറല്‍
സെക്രട്ടറി ഫ്ലോസി , ട്രഷറർ
മിലോഷ് ചോവേല്ലൂർ , മറ്റു മാനേജ്മന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പറഞ്ഞു.
ആര്‍ ഐടി അലുംനി
അസോസിയേഷന്‍ ഖത്തര്‍ 2015ൽ ആണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എഞ്ചിനീയറിംഗ് വിദ്യാഭ്യാസ ഗവേഷണമേഖലയില്‍ ശക്തമായ സാന്നിധ്യമായി വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ
പ്രവര്‍ത്തനങ്ങളും പരിപാടികളുമായി
മുന്നോട്ട് പോകുകയാണ് ഈ കൂട്ടായ്മ.