“ഖത്തർ T100 കിക്ക് ഓഫ് റൺ” ലോഞ്ച് ചെയ്ത് വിസിറ്റ് ഖത്തർ

2025 ഡിസംബർ 10 ന് നടക്കുന്ന ഖത്തർ T100 ട്രയാത്ത്ലോൺ വേൾഡ് ചാമ്പ്യൻഷിപ്പ് ഫൈനൽ വീക്കിലെ, ഉദ്ഘാടന മത്സരങ്ങൾക്ക് തുടക്കമിടുന്ന പുതിയ കമ്മ്യൂണിറ്റി ഇവന്റായ “ഖത്തർ T100 കിക്ക് ഓഫ് റൺ” ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. വിസിറ്റ് ഖത്തർ, പ്രൊഫഷണൽ ട്രയാത്ത്ലറ്റ്സ് ഓർഗനൈസേഷൻ (PTO) എന്നിവർ ചേർന്നാണ് പ്രഖ്യാപനം നടത്തിയത്.
കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ളവരെ സ്വാഗതം ചെയ്യുന്ന ഇവന്റ്, 1 കിലോമീറ്ററും 5 കിലോമീറ്ററും ദൂരം വീതമുള്ള മത്സരങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്.
രജിസ്റ്റർ ചെയ്ത ഓട്ടക്കാർക്ക് ഒരു ഇവന്റ് ടീ-ഷർട്ടും ഫിനിഷർ മെഡലും ലഭിക്കും. ഡ്രോൺ ഷോയോടെ പരിപാടികൾക്ക് പരിസമാപ്തിയാവും.
ഡിസംബർ 1 മുതൽ 18 വരെ നടക്കുന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 നായി ദോഹ സന്ദർശിക്കുന്ന ഫുട്ബോൾ ആരാധകരെയും ഈ പരിപാടിയിൽ ഉൾപ്പെടുത്തും.
ഡിസംബർ 11 ന് ടൂർണമെന്റ് ക്വാർട്ടർ ഫൈനലിലേക്ക് അടുക്കുമ്പോൾ, അവരുടെ ടീമുകളുടെ ആഘോഷത്തിനായി ദേശീയ നിറങ്ങൾ ധരിച്ച് ഓട്ടത്തിൽ പങ്കുചേരാൻ ആരാധകരെ ക്ഷണിക്കും.