HealthQatar

ഖത്തറിൽ ഷിംഗിൾസ് വാക്സിൻ നൽകാൻ ആരംഭിച്ചു

ദേശീയ രോഗപ്രതിരോധ പരിപാടിയിൽ ഷിംഗിൾസ് വാക്സിൻ ഉൾപ്പെടുത്തിയതായി പൊതുജനാരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. അമ്പത് വയസ്സിനു മുകളിലുള്ള വ്യക്തികൾക്കും രോഗപ്രതിരോധശേഷി കുറവുള്ളവരോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള 19 വയസ്സിനും അതിനുമുകളിലും പ്രായമുള്ള മുതിർന്നവർക്കും രണ്ട് ഡോസുകളായാണ് വാക്സിൻ നൽകുന്നത്.

എല്ലാ പ്രാഥമികാരോഗ്യ കോർപ്പറേഷൻ (PHCC) കേന്ദ്രങ്ങളിലും വാക്സിൻ ലഭ്യമാകും. യോഗ്യതയുള്ള വ്യക്തികൾക്ക് അപ്പോയിന്റ്മെന്റ് ആവശ്യമില്ലാതെ ഏതെങ്കിലും PHCC കേന്ദ്രം സന്ദർശിച്ച് വാക്സിൻ സ്വീകരിക്കാം.

ദേശീയ രോഗപ്രതിരോധ ഷെഡ്യൂളിൽ ഷിംഗിൾസ് വാക്സിൻ ചേർക്കുന്നത്, പകർച്ചവ്യാധികളിൽ നിന്ന് ഖത്തറിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും അവയുടെ ആരോഗ്യ ആഘാതം കുറയ്ക്കുന്നതിനുമുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമാണെന്ന് മന്ത്രാലയം പറഞ്ഞു.

ലോകാരോഗ്യ സംഘടന (WHO), യുണൈറ്റഡ് സ്റ്റേറ്റ്സ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC), യുണൈറ്റഡ് സ്റ്റേറ്റ്സ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (FDA), യൂറോപ്യൻ മെഡിസിൻസ് ഏജൻസി (EMA) എന്നിവയുൾപ്പെടെ നിരവധി അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ ഈ വാക്സിൻ അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. 

ഷിംഗിൾസ് തടയുന്നതിലും, മുതിർന്നവരിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിലും, ഇതിനകം ബാധിച്ചവരിൽ സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നതിലും ഇതിന്റെ ഉയർന്ന ഫലപ്രാപ്തി അംഗീകരിച്ചിട്ടുണ്ട്. ശക്തമായ സുരക്ഷാ പ്രൊഫൈൽ ഉള്ള വാക്‌സിന് വളരെ പരിമിതമായ പാർശ്വഫലങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

Related Articles

Back to top button