ഇവാൻഹോ മൈൻസിൽ 500 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ഖത്തർ

ഖത്തറിന്റെ പരമാധികാര സാമ്പത്തിക ഫണ്ടായ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ), ഇവാൻഹോ മൈൻസിന്റെ മൂലധനത്തിൽ ഏകദേശം 500 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്.
നിക്ഷേപത്തിന് അനുസൃതമായി, ഇവാൻഹോ മൈൻസ് 57,516,666 പൊതു ഓഹരികൾ ഒരു ഓഹരിക്ക് 12.00 കനേഡിയൻ ഡോളർ വിലയ്ക്ക് ഒരു സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി ക്യുഐഎയ്ക്ക് നൽകും. ഇത് ഇവാൻഹോയ്ക്ക് ഏകദേശം 500 മില്യൺ യുഎസ് ഡോളറിന്റെ മൊത്ത വരുമാനം നൽകും.
നിക്ഷേപം പൂർത്തിയാകുമ്പോൾ, ഇവാൻഹോ മൈൻസിന്റെ ഇഷ്യൂ ചെയ്തതും നിലവിലുള്ളതുമായ പൊതു ഓഹരികളുടെ ഏകദേശം 4 ശതമാനം ക്യുഐഎ സ്വന്തമാക്കും.
നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, നിർണായക ധാതുക്കളുടെ പര്യവേക്ഷണം, വികസനം, ഖനനം എന്നിവയുമായി ബന്ധപ്പെട്ട വളർച്ചാ അവസരങ്ങൾ മെച്ചപ്പെടുത്തുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.




