Qatar
ഖത്തറിലെ പ്രധാന മ്യൂസിയങ്ങൾ ഇന്ന് അടച്ചിടും

രാജ്യത്ത് നടക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയുടെ ഭാഗമായി ഖത്തറിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയവും നാഷണൽ മ്യൂസിയവും ഇന്ന് (സെപ്റ്റംബർ 15) അടച്ചിടും.
മുകളിൽ പറഞ്ഞ മ്യൂസിയങ്ങൾ നാളെ (സെപ്റ്റംബർ 16, 2025) മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും ഖത്തർ മ്യൂസിയംസ് പ്രസ്താവനയിൽ പറഞ്ഞു.