Qatar

ദോഹ ആക്രമണത്തിലെ രക്തസാക്ഷികളുടെ മയ്യത്ത് പ്രാർത്ഥന ഇന്ന്

സെപ്റ്റംബർ 9 ന് നടന്ന ഖത്തറിനെതിരായ ഭീരുത്വം നിറഞ്ഞ ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷികളായവരുടെ മയ്യിത്ത് പ്രാർത്ഥന ഇന്ന്, 2025 സെപ്റ്റംബർ 11 ന് നടക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആഭ്യന്തര സുരക്ഷാ സേനയിലെ (ലെഖ്‌വിയ) വാറന്റ് കോർപ്പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമൈദി അൽ-ദോസാരി ഉൾപ്പെടെയുള്ള ഇരകൾക്കുവേണ്ടിയുള്ള പ്രാർത്ഥന 2025 സെപ്റ്റംബർ 11 വ്യാഴാഴ്ച അസർ പ്രാർത്ഥനയ്ക്ക് ശേഷം ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ വഹാബ് പള്ളിയിൽ നടക്കും.

തുടർന്ന് മിസൈമീർ ഖബർസ്ഥാനിൽ രക്തസാക്ഷികളെ സംസ്‌കരിക്കും.

രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് മന്ത്രാലയം അഗാധമായ അനുശോചനം രേഖപ്പെടുത്തി, ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും തങ്ങളുടെ ഏജൻസികൾ തുടർന്നും സ്വീകരിക്കുമെന്ന് ആവർത്തിച്ചു.

Related Articles

Back to top button