Qatar

50 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി സഫാരിയുടെ ഓണം മെഗാ പ്രൊമോഷന് തുടക്കമായി!

ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സഫാരിയിൽ ഓണാഘോഷ പ്രൊമോഷനുകൾ ആരംഭിച്ചിരിക്കുന്നു. അബുഹമൂറിലെ സഫാരി മാളിൽ ഇന്നലെ ഓഗസ്റ്റ് ഇരുപത്തിയാറ് തിങ്കളാഴ്ച്‌ച മുതൽ തുടക്കമായി പൂക്കളങ്ങളും, ഓണകളികളും, പുലികളിയും, കുമ്മാട്ടിയും, സദ്യയുമെല്ലാമായി പൊൻചിങ്ങത്തിലെ അത്തം മുതൽ പത്തു നാൾ നീളുന്ന കൂട്ടായ്‌മയുടെ ആഘോഷവും ഭൂതകാലസ്‌മരണയുടെ പൂക്കാലവുമാണ് മലയാളിക്ക് എന്നും ഓണം ആ ഓർമകളെയെല്ലാം പ്രവാസികളായ മലയാളികളുടെ മനസ്സിലേക്ക് അതേപടി ഒരിക്കൽകൂടി കൊണ്ടു വരുകയാണ് ഖത്തറിലെ ഹൈപ്പർമാർക്കറ്റ് ഗ്രൂപ്പായ സഫാരി.

ദോഹയിൽ ആദ്യമായാണ് ഒരു ഹൈപ്പർമാർകെറ്റ് ഓണത്തിന് വേണ്ടി മാത്രമായി ഒരു മെഗാ പ്രൊമോഷൻ നൽകുന്നത് . 2 ലക്ഷം റിയാൽ ഏകദേശം 50 ലക്ഷത്തിലധികം ഇന്ത്യൻ രൂപ മൂല്യമുള്ള സമ്മാനങ്ങൾ ആണ് സഫാരി തങ്ങളുടെ ഉപഭോക്താക്കൾക്കായി ഇത്തവണ ഓണത്തിന് നൽകുന്നത്.

ഒന്നാം സമ്മാനമായി 25,000 റിയാൽ ഒരു വിജയിക്കും, രണ്ടാം സമ്മാനമായി 15,000 രണ്ടു വിജയികൾക്കും, മൂന്നാം സമ്മാനമായി 10,000 റിയാൽ മൂന്ന് വിജയികൾക്കും, നാലാം സമ്മാനമായി 660 ലിറ്ററിൻ്റെ സാംസങ് ഫ്രിഡ്‌ജ് 2 പേർക്കും, അഞ്ചാം സമ്മാനമായി സാംസങ് വാഷർ 2 പേർക്കും, ആറാം സമ്മാനമായി 256 ജി ബി ഐ ഫോൺ 15 പാ മാക്സ് പേർക്കും. ഏഴാം സമ്മാനമായി റാഡോ വാച്ച് 5 പേർക്കും, എട്ടാം 5 സമ്മാനമായി ആപ്പിൾ മാക് ബുക്ക് 6 പേർക്കും, ഒൻപതാം സമ്മാനമായി ടിസ്സോട് വാച്ച് 6 പേർക്കും, പത്താം സമ്മാനമായി 65 ഇഞ്ചിൻ്റെ എൽ ജി ടിവി 10 പേർക്കും പതിനൊന്നാം സമ്മാനമായി 1000 റിയാലിന്റെ സഫാരി വൗച്ചർ 10 പേർക്കും ആണ് ലഭിക്കുക. 50 റിയാലിന് പർച്ചേസ് ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പണിലൂടെ 50 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് സഫാരി തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് നറുക്കടുപ്പ് 7 ഒക്ടോബറിന് സഫാരി മാളിൽ നടക്കും.

കൂടാതെ ഓണാഘോഷങ്ങളുടെ ഭാഗമായി ഒരു ഓണചന്ത തന്നെ സഫാരി ഒരുക്കിയിട്ടുണ്ട്. പഴയകാല ഓണച്ചന്തകളെ അനുസ്‌മരിക്കുന്ന വിധത്തിലുള്ള അലങ്കാരപ്പണികളോടെയും ഒരുക്കങ്ങളോടെയും ആണ് സഫാരി ഇത്തവണ ഓണത്തിന് പ്രമോഷന് തുടക്കം കുറിച്ചിരിക്കുന്നത്. പ്രമോഷനോട് അനുബന്ധിച്ച് പച്ചക്കറികൾക്കും ഓണത്തിന് വേണ്ട എല്ലാ വിഭവങ്ങൾക്കും അവിശ്വസനീയമായ വിലക്കുറവാണ് സഫാരി നൽകാനൊരുങ്ങുന്നത്. വാഴയില, ശർക്കര വരട്ടി, ചിരകിയ തേങ്ങ, ഇതൊക്കെ വളരെ വിലക്കുറവിലാണ് സഫാരി നൽകുന്നത് സഫാരി ബേക്കറി ആൻഡ് ഹോട്ട് വിഭാഗത്തിൽ 25 കുട്ടം വിഭവങ്ങൾ അടങ്ങിയ സഫാരി ഓണ സദ്യ വെറും 30 റിയാലിനാണ് നൽകുന്നത്. അതും ഒരു സദ്യ വാങ്ങിക്കുമ്പോൾ ഓണകോടിയായി ഒരു മുണ്ട് തികച്ചും സൗജന്യം എന്ന അതിശയിപ്പിക്കുന്ന ഓഫറോടെ ദോഹയിൽ മുൻവർഷങ്ങളിൽ വൻ സ്വീകാര്യതയാണ് സഫാരിയുടെ ഓണസദ്യക്ക് ലഭിച്ചിരുന്നത്. ദോഹയിൽ മറ്റാരും നൽകാത്ത ഓഫർ ആയതുകൊണ്ട് തന്നെ ഒട്ടനവധി ആളുകൾ പ്രീ ബുക്കിങ് ചെയ്‌ത് ഈ പ്രമോഷന് വേണ്ടി കാത്തിരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ സഫാരി വളരെ നേരത്തെ തന്നെ ബുക്കിംഗ് ഓർഡറുകൾ സ്വീകരിക്കുന്നതിനായി ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സഫാരിയിൽ മുൻകൂട്ടി ബുക്ക് ചെയ്‌തവർക്ക് മാത്ര മായിരിക്കും ഓണ സദ്യ ലഭിക്കുക.

ഓണത്തിനോടനുബന്ധിച്ച് ഹൗഹോൾഡ് വിഭാഗത്തിലും ഒട്ടനവധി ഓഫറുകൾ സഫാരി ഒരുക്കിയിട്ടുണ്ട്. നാടൻ മൺ ചട്ടികൾ, മുറം, അമ്മി, ചിരവ, ഇഡലി പാത്രങ്ങൾ, തവികൾ, കിണ്ടികൾ, ഉരുളികൾ, ഭരണികൾ, അപ്പച്ചട്ടി തുടങ്ങി ധാരാളം ഉത്പന്നങ്ങൾ നിരത്തിക്കൊണ്ട് വമ്പിച്ച വിലകുറവോടു കൂടെ വൈവിധ്യം നിറഞ്ഞ പ്രൊമോഷനുകളുമായാണ് ഇത്തവണ ഓണത്തിന് ജനങ്ങളിലേക്ക് എത്തുന്നത്.

പൊന്നോണ വിസ്മയമായി തനിമയാർന്ന ഓണാക്കോടികളുടേയും,കുഞ്ഞുടുപ്പുകളുടേയും മുതിർന്നവർക്കുള്ള മുണ്ടുകൾ, ഷർട്ടുകൾ, കസവുമുണ്ടുകൾ, സെറ്റുസാരി പട്ടു പാവാടകൾ,സിൽക്ക് സാരി,കുർത്തകൾ എന്നിവയുടെയെല്ലാം ഒരു കമനീയ ശേഖരം തന്നെ സഫാരിയുടെ എല്ലാ ഔട്ട്ലെറ്റുകളിലെ ഗാര്മെന്റ്സ് സെക്ഷനുകളിലും ഒരുക്കിയിട്ടുണ്ട്. വില്പനയോടൊപ്പം തന്നെ അതെല്ലാം പ്രദർശിപ്പിച്ചിരിക്കുന്ന രീതി ഏവർക്കും ഗൃഹാതുരത്വ ഓർമ്മകൾ സമ്മാനിക്കുന്ന തരത്തിൽ ആണ്. ഓണത്തിന് വേണ്ട് വിഭവങ്ങളെല്ലാം ഏറ്റവും കുറഞ്ഞ നിരക്കിൽ വരും ദിവസങ്ങളിൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ പ്രൊമോഷനുകളിലൂടെ ഉദ്ദേശിക്കുന്നത്.

കൂടാതെ സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളിൽ നിന്നും വെറും അമ്പത് റിയാലിന് പർച്ചേഴ്‌സ് ചെയ്യുമ്പോൾ ലഭിക്കുന്ന ഈ റാഫിൾ കൂപ്പൺ വഴി നറുകെടുപ്പിലൂടെ 25 ടൊയോട്ട റെയ്‌സ് കാറുകൾ സമ്മാനമായി നേടാനുള്ള അവസരമാണ് സഫാരി വിൻ 25 ടൊയോട്ട റെയ്‌സ് കാർസ് മെഗാ പ്രൊമോഷൻ വഴി ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ഈ മെഗാ പ്രൊമോഷൻ്റെ ആറാമത്തേതും അവസാനത്തെയും നറുക്കെടുപ്പ് സെപ്റ്റംബർ മാസം 30 ന് അബുഹമൂറിലെ സഫാരി മാളിൽ വച്ചാണ് നടക്കുന്നത്. ആദ്യ അഞ്ചു നറുക്കെടുപ്പിൽ നാല് വിജയികൾക്കും അവസാന നറുകെടുപ്പിൽ അഞ്ചു വിജയികൾക്കുമാണ് ടൊയോട്ട റെയ്‌സ് കാർ സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.

Related Articles

Back to top button