Qatar

ഖത്തറിൽ കാഴ്‌ചപരിധി കുറവ്; വാരാന്ത്യത്തിൽ ചൂടും ഹ്യൂമിഡിറ്റിയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്

വാരാന്ത്യത്തിൽ താപനില 34 ഡിഗ്രി സെൽഷ്യസിനും നും 42 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വെള്ളിയാഴ്ച്ച മേഘാവൃതമായ കാലാവസ്ഥയും ചിലപ്പോൾ നേരിയ മഴയും ഉണ്ടാകാം.

ഖത്തറിന്റെ പല ഭാഗങ്ങളിലും കാഴ്‌ചപരിധി കുറഞ്ഞിട്ടുണ്ട്. വാരാന്ത്യത്തിലും തുടർന്നേക്കുമെന്ന് വകുപ്പ് അറിയിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതുണ്ട്.

വെള്ളിയാഴ്‌ച, വടക്ക് പടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിൽ 3–13 നോട്ട് വേഗതയിൽ കാറ്റ് വീശും. ശനിയാഴ്‌ച, കാറ്റ് തെക്ക് പടിഞ്ഞാറ് നിന്ന് വടക്ക് പടിഞ്ഞാറോട്ട് 5–15 നോട്ട് വേഗതയിൽ നീങ്ങും. രണ്ടു ദിവസങ്ങളിലും പകൽ സമയത്ത്, കാറ്റിന്റെ വേഗത 20 നോട്ട് വരെ എത്താം.

തിരമാലകൾ സാധാരണയായി 2 മുതൽ 4 അടി വരെ ഉയരും. എന്നിരുന്നാലും, ചിലപ്പോൾ അവ 7 അടി വരെ ഉയർന്നേക്കാം.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button