അൽ ഖറൈത്തിയാത്ത് ഇന്റർചേഞ്ചിന്റെ ഒരു ഭാഗം ഓഗസ്റ്റ് 31 വരെ അടച്ചിടുമെന്നു പൊതുമരാമത്ത് അതോറിറ്റി

അൽ ഖറൈത്തിയാത്ത് ഇന്റർചേഞ്ചിന്റെ ഒരു ഭാഗം അടച്ചിടുമെന്ന് അഷ്ഗൽ (പൊതുമരാമത്ത് അതോറിറ്റി) അറിയിച്ചു. ദോഹയിൽ നിന്ന് വരുന്ന വാഹനങ്ങൾ അൽ എബ്ബിലേക്കും അൽ ഖറൈത്തിയാത്തിലേക്കും പോകുന്ന എക്സിറ്റിനെ ഈ അടച്ചിടൽ ബാധിക്കും. ഈ എക്സിറ്റിലെ ലൈനുകളുടെ എണ്ണം രണ്ടിൽ നിന്ന് ഒന്നായി കുറയും.
അറ്റകുറ്റപ്പണികൾക്കായുള്ള ഈ അടച്ചിടൽ 2025 ഓഗസ്റ്റ് 10-നു വൈകുന്നേരം ആരംഭിച്ചു, ഇത് 2025 ഓഗസ്റ്റ് 31 ഞായറാഴ്ച്ച വരെ തുടരും. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ചാണ് അടച്ചിടൽ നടപ്പിലാക്കുന്നത്
അടച്ചിടുന്ന സമയത്ത്, റോഡ് ഉപയോക്താക്കൾ ദിശാസൂചന ചിഹ്നങ്ങൾ പാലിക്കാനും വേഗത പരിധികൾ പാലിക്കാനും അറ്റാച്ചു ചെയ്ത മാപ്പിൽ കാണിച്ചിരിക്കുന്ന ഇതര റൂട്ടുകൾ ഉപയോഗിക്കാനും പൊതുമരാമത്ത് അതോറിറ്റി നിർദ്ദേശിക്കുന്നു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t