Qatar

കോർണിഷ് സ്ട്രീറ്റിലെ രണ്ടു പാതകൾ ചൊവ്വാഴ്ച്ച മുതൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി

കോർണിഷ് സ്ട്രീറ്റിലെ രണ്ട് പാതകൾ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് അടച്ചിടൽ ആരംഭിക്കുക.

ഷെറാട്ടൺ ഇന്റർചേഞ്ചിൽ നിന്ന് അൽ ദഫ്‌ന ഇന്റർചേഞ്ചിലേക്കു ഗതാഗതത്തിനുള്ള പാതകളാണ് അടച്ചിടുന്നത്.

അടച്ചിടൽ ഓഗസ്റ്റ് 5 ചൊവ്വാഴ്ച്ച അർദ്ധരാത്രി 12 മണിക്ക് ആരംഭിച്ച് 2025 ഓഗസ്റ്റ് 6 ബുധനാഴ്ച്ച പുലർച്ചെ 5 മണിക്ക് അവസാനിക്കും.

റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് ഈ അടച്ചിടൽ. ഈ സമയത്ത് സമീപത്തുള്ള മറ്റ് റോഡുകൾ ഉപയോഗിക്കാൻ അഷ്ഗാൽ ഡ്രൈവർമാരെ ഉപദേശിക്കുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button