Qatar

വാരാന്ത്യം ചുട്ടുപൊള്ളും; കടുത്ത ചൂടും പൊടിപടലങ്ങളുമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്

ഈ വാരാന്ത്യത്തിൽ ഖത്തറിലുടനീളം കടുത്ത പൊടിപടലവും നിറഞ്ഞ കാലാവസ്ഥ ഉണ്ടാകുമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി മുന്നറിയിപ്പ് നൽകി. താപനില 46 ഡിഗ്രി സെൽഷ്യസ് വരെ എത്തുമെന്നും ശനിയാഴ്ച്ച വരെ 40 ഡിഗ്രി സെൽഷ്യസിൽ കൂടുതലായി നിൽക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ന്, വെള്ളിയാഴ്ച്ചത്തെ കാലാവസ്ഥ പൊടിപടലമുള്ളതായിരിക്കും. 10–20 KT വേഗതയിൽ വടക്കുപടിഞ്ഞാറ് നിന്ന് വടക്കുകിഴക്ക് ദിശയിൽ കാറ്റു വീശും. ഇത് 30 KT വരെ ഉയരാൻ സാധ്യതയുണ്ട്. കടൽ തിരമാലകൾ 7 അടി വരെ ഉയരാം.

ശനിയാഴ്ച്ച, കാലാവസ്ഥ അല്പം മെച്ചപ്പെടും. വെയിലായിരിക്കുമെങ്കിലും താപനില അൽപ്പം കുറയും. പക്ഷേ ഹ്യൂമിഡിറ്റിയും മൂടൽമഞ്ഞും തുടരും.

മുൻകരുതൽ എന്ന നിലയിൽ, അതിരൂക്ഷമായ കാലാവസ്ഥയിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് സുരക്ഷാ നടപടികൾ സ്വീകരിക്കാൻ തൊഴിൽ മന്ത്രാലയം എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു. തൊഴിൽ സുരക്ഷയുടെയും തൊഴിലാളികൾക്ക് സംരക്ഷണം നൽകേണ്ടതിന്റെയും പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു.

പൊടിക്കാറ്റ് ഉണ്ടാകുമ്പോൾ വ്യക്തിഗത സുരക്ഷാ നടപടികൾ സ്വീകരിക്കാൻ താമസക്കാരെ ഉപദേശിക്കുന്ന ഒരു വീഡിയോ ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) ഈ ആഴ്ച്ച പുറത്തിറക്കി. പൊടിയിൽ അകപ്പെടുമ്പോൾ മാസ്‌കുകൾ ധരിക്കുക, നേരിട്ട് കണ്ണുകൾ കഴുകുന്നത് ഒഴിവാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button