Qatar

പത്താമത് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിലേക്ക് വലിയ തോതിൽ സന്ദർശകരെത്തുന്നു; ഓഗസ്റ്റ് 7 വരെ ഫെസ്റ്റിവൽ തുടരും

സൂഖ് വാഖിഫിൽ നടക്കുന്ന പത്താമത് ലോക്കൽ ഡേറ്റ്സ് ഫെസ്റ്റിവലിലേക്ക് വലിയതോതിൽ ജനക്കൂട്ടമെത്തുന്നു, കൂടാതെ ഖത്തറിലെ കർഷകരുടെ ശക്തമായ പിന്തുണയും ഇതിനു ലഭിക്കുന്നുണ്ട്.

പരിപാടിയുടെ രണ്ടാം ദിവസമായ വെള്ളിയാഴ്ച്ച, 14,884 കിലോഗ്രാം ഈത്തപ്പഴം വിതരണം ചെയ്യാനെത്തി. ഇതോടെ ആദ്യ രണ്ട് ദിവസങ്ങളിൽ ലഭിച്ച ആകെ ഈത്തപ്പഴത്തിന്റെ അളവ് 33,544 കിലോഗ്രാമായി.

സന്ദർശകരുടെയും കർഷകരുടെയും വലിയ എണ്ണം ഈത്തപ്പഴം എത്രത്തോളം ജനപ്രിയമായി എന്ന് കാണിക്കുന്നു. ഖത്തരി ഈത്തപ്പഴത്തിന്റെ ഉയർന്ന ഗുണനിലവാരവും വൈവിധ്യവും ആഘോഷിക്കുന്ന ഒരു പ്രധാനപ്പെട്ട സീസണൽ പരിപാടിയാണ് ഇപ്പോഴിത്.

സൂഖ് വാഖിഫുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി മന്ത്രാലയം ഡേറ്റ്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 7 വരെ ഇത് തുടരും. പ്രാദേശിക കർഷകർക്ക് നേരിട്ട് ഉപഭോക്താക്കൾക്ക് വിൽപ്പന നടത്താൻ അവസരം നൽകുന്ന ഡേറ്റ്സ് ഫെസ്റ്റിവൽ ഖത്തറിന്റെ കാർഷിക പാരമ്പര്യങ്ങളും കൃഷിയിലെ വിജയവും എടുത്തുകാണിക്കുന്നു.

മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷികകാര്യ വകുപ്പ് ഡയറക്ടർ യൂസഫ് ഖാലിദ് അൽ-ഖുലൈഫി ഫെസ്റ്റിവലിന്റെ പുരോഗതിയെ പ്രശംസിച്ചു. ഫെസ്റ്റിവൽ ആദ്യം ആരംഭിച്ചപ്പോൾ 14 ഫാമുകൾ മാത്രമാണ് പങ്കെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ, 114 ഫാമുകൾ ഇതിൽ ഉൾപ്പെടുന്നു, ഇത് പ്രാദേശിക ഈത്തപ്പഴ കൃഷിയിൽ എത്രമാത്രം താൽപ്പര്യവും വളർച്ചയും ഉണ്ടായിട്ടുണ്ടെന്ന് കാണിക്കുന്നു.

എല്ലാ വർഷവും കർഷകർ കൂടുതൽ ഈത്തപ്പഴം ഉത്പാദിപ്പിക്കുക മാത്രമല്ല, അവയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് അൽ-ഖുലൈഫി കൂട്ടിച്ചേർത്തു.

കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഈ വർഷം ഫെസ്റ്റിവൽ നിരവധി മത്സരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. “ടോപ്പ് ഡേറ്റ്സ് സപ്ലൈയർ”, “ബെസ്റ്റ് ഡിസ്പ്ലേ ടേബിൾ” തുടങ്ങിയ വിഭാഗങ്ങൾക്ക് അവാർഡുകൾ നൽകും. പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സന്ദർശകർക്ക് ദിവസേനയുള്ള സമ്മാനങ്ങളും ഉണ്ടായിരിക്കും.

“ഈ സമ്മാനങ്ങൾ കർഷകരെ യഥാർത്ഥ രീതിയിൽ പിന്തുണയ്ക്കുന്നതാണ്, അവർക്ക് പണം അടക്കമുള്ളവയാണ് നൽകുന്നത്.” അൽ-ഖുലൈഫി പറഞ്ഞു.

സൂഖ് വാഖിഫിന്റെ ഈസ്റ്റേൺ സ്ക്വയറിലാണ് ഈത്തപ്പഴം നടക്കുന്നത്. പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 4 മുതൽ രാത്രി 9 വരെയും, വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 10 വരെയും ഇത് തുറന്നിരിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t

Related Articles

Back to top button