Qatar
ആവശ്യത്തിന് സ്പെയർ പാർട്ട്സില്ല; കാർ ഡീലർഷിപ്പ് കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം

കൺസ്യൂമർ പ്രൊട്ടക്ഷൻ സംബന്ധിച്ച 2008-ലെ നിയമം പാലിക്കാത്തതിന് അൽ വാഹ കമ്പനി – ജെറ്റൂർ 30 ദിവസത്തേക്ക് അടച്ചുപൂട്ടിയതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
ആവശ്യത്തിന് സ്പെയർ പാർട്ട്സ് ഇല്ലാത്തതിനാലും വിൽപ്പനാനന്തര സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്തിയതിനാലുമാണ് കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചതെന്ന് മന്ത്രാലയം വിശദീകരിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t