Qatar
മാലിന്യങ്ങളെക്കുറിച്ച് പൗരൻ പരാതി നൽകി; അബു നഖ്‌ല കോംപ്ലക്‌സിന് സമീപം വലിയ ക്ലീനിങ് ക്യാമ്പയിൻ നടത്തി പരിസ്ഥിതി മന്ത്രാലയം

പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MECC), വന്യജീവി സംരക്ഷണ വകുപ്പ് വഴി, അബു നഖ്‌ല കോംപ്ലക്‌സിന് സമീപം ഒരു വലിയ ക്ലീനിങ് ക്യാമ്പയിൻ നടത്തി.
പ്രദേശത്തെ മാലിന്യങ്ങളെക്കുറിച്ചുള്ള ഒരു പൗരൻ പരാതി നൽകിയതിനെ തുടർന്നുള്ള പ്രതികരണമായാണ് ക്ലീനിങ് നടത്തിയത്. ഇവിടെ നിന്നും വലിയ അളവിൽ ഖര, പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.
പരിസ്ഥിതി ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ പൊതുജന സഹകരണത്തിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ചെടികളെ സംരക്ഷിക്കുന്നതിനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ശരിയായ പാരിസ്ഥിതിക രീതികൾ പിന്തുടരാൻ വ്യക്തികളോടും കമ്പനികളോടും അവർ അഭ്യർത്ഥിച്ചു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JJuKuHKpVnF2oI3YhApCdt?mode=r_t