Qatar

2025–2026 അധ്യയന വർഷത്തിലെ ഗവൺമെന്റ് സ്‌കോളർഷിപ്പ് പ്രോഗ്രാമുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

2025–2026 അധ്യയന വർഷത്തെ ഗവൺമെന്റ് സ്‌കോളർഷിപ്പ് പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഖത്തരി ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിവർക്കും മറ്റ് യോഗ്യരായ ഗ്രൂപ്പുകൾക്കും ഇതിനായി അപേക്ഷിക്കാം. 2025 ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ രജിസ്ട്രേഷൻ തുറന്നിരിക്കും.

പുതുക്കിയ സ്‌കോളർഷിപ്പ് സംവിധാനത്തിൽ മൂന്ന് പ്രധാന പ്രോഗ്രാമുകളുണ്ട്:

– അമിരി സ്‌കോളർഷിപ്പ് പ്രോഗ്രാം

– എക്സ്റ്റെണൽ സ്‌കോളർഷിപ്പ് പ്രോഗ്രാം

– ഇന്റേണൽ സ്‌കോളർഷിപ്പ് പ്രോഗ്രാം (ഇതിൽ “തമൂഹ്” സംരംഭം ഉൾപ്പെടുന്നു)

അമിരി സ്‌കോളർഷിപ്പ് പ്രോഗ്രാം

ഹൈസ്‌കൂൾ പരീക്ഷകളിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്കാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. ലോകത്തിലെ മികച്ച 24 സർവകലാശാലകളിലും ഖത്തറിലെ 5 പ്രശസ്‌ത സർവകലാശാലകളിലും പഠിക്കാൻ ഇതിലൂടെ സമ്പൂർണ സ്‌കോളർഷിപ്പുകൾ വാഗ്ദാനം ചെയ്യുന്നു. മെഡിസിൻ, എഞ്ചിനീയറിംഗ് തുടങ്ങിയ പ്രധാന മേഖലകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മുൻഗണന നൽകുന്നത്.

എക്‌സ്റ്റെണൽ സ്‌കോളർഷിപ്പ് പ്രോഗ്രാം

നിശ്ചിത വിഷയങ്ങൾ മികച്ച അന്താരാഷ്ട്ര സർവകലാശാലകളിൽ (ആഗോളതലത്തിൽ മികച്ച 200 റാങ്കുള്ള) പഠിക്കാൻ ഈ പ്രോഗ്രാം വിദ്യാർത്ഥികളെ സഹായിക്കുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, കായികം, സാഹിത്യം, കലകൾ തുടങ്ങിയ വിവിധ മേഖലകളെ ഈ സ്‌കോളർഷിപ്പ് ഉൾക്കൊള്ളുന്നു.

ഇന്റേണൽ സ്കോളർഷിപ്പ് പ്രോഗ്രാം

ഖത്തറിനുള്ളിലെ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ ഈ പ്രോഗ്രാം പിന്തുണയ്ക്കുന്നു. ഡിപ്ലോമ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള എല്ലാ തലങ്ങളും ഇതിൽ ഉൾപ്പെടുന്നു. സ്‌കൂളിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്, ഖത്തറിൽ ഉയർന്ന ഡിമാൻഡ് ഉള്ള മേഖലകളിലുള്ളവർക്ക് ഇതിൽ മുൻഗണന നൽകുന്നു. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്ന “തമൂഹ്” സംരംഭവും ഇതിൽ ഉൾപ്പെടുന്നു.

പ്രത്യേക ആനുകൂല്യങ്ങൾ

അക്കാദമിക് മികവിന് പ്രോത്സാഹനമെന്ന രീതിയിൽ, ശാസ്ത്ര, സാഹിത്യ മേഖലകളിലെ മികച്ച പത്ത് വിദ്യാർത്ഥികൾക്കും പ്രത്യേക മേഖലകളിൽ ഉയർന്ന സ്കോർ നേടുന്നവർക്കും മന്ത്രാലയം ആനുകൂല്യങ്ങൾ നൽകും. സർവകലാശാലയിൽ മികച്ച പ്രകടനം തുടരാൻ ഈ വിദ്യാർത്ഥികൾക്ക് മന്ത്രാലയത്തിന്റെ കൂടുതൽ പിന്തുണ ലഭിക്കും.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/LHsDNvsaDtU8kIXlVBkdon

Related Articles

Back to top button