ആരോഗ്യമന്ത്രാലയം നടത്തുന്ന പരിശോധനാഫലങ്ങളിൽ ഭക്ഷ്യസ്ഥാപനങ്ങൾക്കുള്ള എതിർപ്പുകൾ ‘വാതേഖ്’ സിസ്റ്റത്തിലൂടെ അറിയിക്കാം

പൊതുജനാരോഗ്യ മന്ത്രാലയം (MoPH) “വാതേഖ്” ഇലക്ട്രോണിക് ഫുഡ് സേഫ്റ്റി സിസ്റ്റത്തിലൂടെ ഒരു പുതിയ ഓൺലൈൻ സേവനം ആരംഭിച്ചു. പ്രാദേശിക പരിശോധനാ ഫലങ്ങൾ, എൻഫോഴ്‌സ്‌മെന്റ് നടപടികൾ അല്ലെങ്കിൽ ലാബ് പരിശോധനാ കണ്ടെത്തലുകൾ എന്നിവയിൽ എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ അത് സമർപ്പിക്കുന്നതിന് റെസ്റ്റോറന്റുകൾ, വെയർഹൗസുകൾ, ഫാക്ടറികൾ തുടങ്ങിയ ഭക്ഷ്യ സംബന്ധമായ ബിസിനസുകൾ തുടങ്ങിയവക്ക് ഈ സേവനം ഉപയോഗിക്കാം. ഇതോടെ, വാത്തേക് സിസ്റ്റത്തിലെ ആകെ സേവനങ്ങളുടെ എണ്ണം 20 ആയി.
ഭക്ഷ്യ സുരക്ഷാ വകുപ്പും (MoPH-ന് കീഴിൽ) ഭക്ഷ്യ ബിസിനസുകളും തമ്മിൽ സുതാര്യത മെച്ചപ്പെടുത്തുകയും മികച്ച സഹകരണം കെട്ടിപ്പടുക്കുകയും ചെയ്യുക എന്നതാണ് ഈ പുതിയ സേവനത്തിന്റെ ലക്ഷ്യം.
ഈ സേവനം ഉപയോഗിച്ച്, പരിശോധനാ ഫലങ്ങളോ എൻഫോഴ്‌സ്‌മെന്റ് തീരുമാനങ്ങളോടോ വിയോജിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങൾക്ക് എതിർപ്പുകൾ ഉന്നയിക്കാൻ കഴിയും. ഈ എതിർപ്പുകൾ വ്യക്തമായ കാരണങ്ങളെ അടിസ്ഥാനമാക്കിയുള്ളതും ശാസ്ത്രീയ തെളിവുകളുടെ പിന്തുണയുള്ളതുമായിരിക്കണം. ബിസിനസുകൾക്ക് ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളോ PDF ഫയലുകളോ പോലുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാനും കഴിയും.
പരിശോധനാ ഫലമോ തീരുമാനമോ ബിസിനസിനെ അറിയിച്ച തീയതി മുതൽ 15 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ എതിർപ്പുകൾ സമർപ്പിക്കണമെന്ന് MoPH വിശദീകരിച്ചു. എല്ലാ എതിർപ്പുകളും വാതേഖ് സിസ്റ്റം വഴി അയയ്ക്കണം. സമർപ്പിച്ചുകഴിഞ്ഞാൽ, ഒരു പ്രത്യേക റഫറൻസ് നമ്പർ ഉപയോഗിച്ച് ബിസിനസുകൾക്ക് അവരുടെ എതിർപ്പ് രേഖപ്പെടുത്തിയത് ട്രാക്ക് ചെയ്യാൻ കഴിയും. സമർപ്പിച്ചതിന് ശേഷം, ഭക്ഷ്യസുരക്ഷാ വകുപ്പിൽ നിന്നുള്ള ഒരു സംഘം എതിർപ്പ് അവലോകനം ചെയ്യും. അന്തിമ തീരുമാനം പ്രസ്‌തുത ബിസിനസിന് ഇമെയിൽ വഴി അയയ്ക്കും.
കേസ് അനുസരിച്ച്, ആരോഗ്യമന്ത്രാലയത്തിലെ ടീം എതിർപ്പ് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യും. എതിർപ്പ് നിരസിക്കപ്പെട്ടാൽ, കാരണം വിശദീകരിക്കും. ആവശ്യമെങ്കിൽ കൂടുതൽ അവലോകനത്തിനായി ബിസിനസിന് തങ്ങളുടെ എതിർപ്പ് വീണ്ടും സമർപ്പിക്കാം. അപ്‌ഡേറ്റുകൾക്കായി അവരുടെ ഇമെയിൽ ഇൻബോക്‌സ് പരിശോധിക്കുന്നതിന് പ്രസ്‌തുത ബിസിനസിന്റെ നമ്പറിലേക്ക് മന്ത്രാലയം ഒരു എസ്എംഎസ് അയക്കും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/JlM3OXullDx42kdlpGxvJE