ഖത്തറിൽ അടുത്ത ആഴ്ച്ചയുടെ പകുതി വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഖത്തറിലെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും അടുത്ത ആഴ്ച്ചയുടെ പകുതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു.
മഴ നേരിയതോ മിതമായതോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ആഴ്ചയുടെ തുടക്കത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചിലയിടങ്ങളിൽ ഇടിയും ഉണ്ടായേക്കാം.
ബുധനാഴ്ച്ച, രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് വടക്കൻ പ്രദേശങ്ങളിലും കടൽത്തീരത്തും ചെറിയ രീതിയിൽ മഴ തുടരുന്നതായി QMD റിപ്പോർട്ട് ചെയ്തു.
ശക്തമായ കാറ്റും രാജ്യത്തുണ്ട്, ചില സ്ഥലങ്ങളിൽ കാറ്റ് 28 നോട്ട് കവിയുന്നു, ഇത് ദൃശ്യപരത കുറയാൻ കാരണമാകാം.
4 മുതൽ 7 അടി വരെ ഉയരമുള്ള തിരമാലകൾ ചിലപ്പോൾ 10 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ക്യുഎംഡി വ്യക്തമാക്കി.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx