ഹമദ് എയർപോർട്ടിൽ ഡ്രൈവറില്ലാതെ ഓടുന്ന വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു

ഖത്തർ ഫൗണ്ടേഷൻ്റെ ഭാഗമായ MATAR, ഖത്തർ സയൻസ് & ടെക്‌നോളജി പാർക്ക് (ക്യുഎസ്‌ടിപി) എന്നിവയ്‌ക്കൊപ്പം ചേർന്ന് ഖത്തർ ഏവിയേഷൻ സർവീസസ് (ക്യുഎഎസ്) ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ (എച്ച്ഐഎ) പുതിയ സെൽഫ് ഡ്രൈവിംഗ് വാഹനങ്ങളുടെ പരീക്ഷണം ആരംഭിച്ചു. മേഖലയിൽ ആദ്യമായാണ് ഇത്തരം സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്.
ഫെബ്രുവരി 16 ഞായറാഴ്ച്ച ആരംഭിച്ച ട്രയലിൽ ഡ്രൈവറില്ലാതെ ഓടുന്ന സ്റ്റാഫ് ബസും ബാഗേജ് ട്രാക്ടറും പരീക്ഷിച്ചു. ഈ വാഹനങ്ങൾ GPS, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI), സ്‍മാർട്ട് സെൻസറുകൾ, ലിഡാറുകൾ എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.
എയർപോർട്ടിന്റെ പ്രവർത്തനങ്ങളിൽ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വ്യത്യസ്‌ത കാലാവസ്ഥകളിൽ വാഹനങ്ങൾക്ക് 24/7 പ്രവർത്തിക്കാൻ കഴിയും, തത്സമയ നിരീക്ഷണം ഇവക്ക് ലഭിക്കുന്നതിന് പുറമെ ഓട്ടോമേറ്റഡ് ചാർജിംഗ് സംവിധാനങ്ങളുമുണ്ട്.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx