വാരാന്ത്യത്തിൽ ഖത്തറിൽ നേരിയ മഴയ്ക്ക് സാധ്യത, ശക്തമായ കാറ്റും പ്രതീക്ഷിക്കാമെന്ന് ക്യുഎംഡി

ഈ വാരാന്ത്യത്തിൽ ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച്ച, രാവിലെ മൂടൽമഞ്ഞു നിറഞ്ഞ കാലാവസ്ഥ ആയിരിക്കും, തുടർന്ന് ചിതറിയ മഴയോടു കൂടി, ഭാഗികമായി മേഘാവൃതമായി മാറും. ശനിയാഴ്‌ച നേരിയ തോതിൽ പൊടി നിറഞ്ഞതും, ഭാഗികമായി മേഘാവൃതവുമായ അന്തരീക്ഷമാകും, ചിതറിക്കിടക്കുന്ന മഴയ്‌ക്കും സാധ്യതയുണ്ട്.
താപനില 18 ഡിഗ്രി സെൽഷ്യസിനും 25 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
വെള്ളിയാഴ്ച്ച, കാറ്റ് വടക്കുപടിഞ്ഞാറ് നിന്ന് വടക്ക് കിഴക്കോട്ട് 7-17 നോട്ട് വേഗതയിലും ചിലപ്പോൾ 24 നോട്ട് വരെ വേഗതയിലും വീശും. ശനിയാഴ്ച്ച, വടക്കുപടിഞ്ഞാറ് നിന്ന് 12-22 നോട്ട് വേഗതയിൽ കാറ്റ് വീശും, കാറ്റിന്റെ വേഗത 28 നോട്ട് വരെ ഉയർന്നേക്കാം.
കടൽ തിരമാലകൾ 2 മുതൽ 5 അടി വരെ ഉയരത്തിലായിരിക്കും, തീരപ്രദേശങ്ങളിൽ 8 അടി വരെ ഉയരും.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx