Qatar

ആദ്യത്തെ ഖത്തർ ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തൺ 2025-നു ലുസൈൽ ബൊളിവാർഡ് ഒരുങ്ങി

ഖത്തർ ഒളിമ്പിക് കമ്മിറ്റി ഹാഫ് മാരത്തൺ 2025 ചൊവ്വാഴ്ച്ച രാവിലെ ലുസൈൽ ബൊളിവാർഡിൽ നടക്കും. ലോകമെമ്പാടുമുള്ള പ്രൊഫഷണൽ അത്‌ലറ്റുകളും അമേച്വർ ഓട്ടക്കാരും ഈ പരിപാടിയിൽ പങ്കെടുക്കും. ആരോഗ്യം, ശാരീരികക്ഷമത, ഐക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഖത്തറിൻ്റെ ദേശീയ കായിക ദിനത്തിൻ്റെ ഭാഗമായുള്ള വലിയ ആഘോഷമായിരിക്കും നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന മാരത്തൺ.

വിവിധ പ്രായക്കാർക്കും ഫിറ്റ്‌നസ് ലെവലുകൾക്കുമായി നാല് പ്രധാന വിഭാഗങ്ങളാണ് ഓട്ടത്തിന് ഉള്ളത്:

ഹാഫ് മാരത്തൺ (21 കി.മീ) – രാവിലെ 6 മണിക്ക് ആരംഭിക്കുന്നു
10 കിലോമീറ്റർ ഓട്ടം – രാവിലെ 7 മണിക്ക് ആരംഭിക്കുന്നു
5 കിലോമീറ്റർ ഓട്ടം – രാവിലെ 7:30 ന് ആരംഭിക്കുന്നു
ഫൺ റൺ (1 കി.മീ.) – രാവിലെ 8:30-ന് ആരംഭിക്കുന്നു

ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തർ ഒളിമ്പിക് കമ്മിറ്റി ലുസൈലിലെ അൽ സാദ് പ്ലാസയിലുള്ള ടീം ഖത്തർ വില്ലേജിൽ വിവിധ കായിക വിനോദ പരിപാടികളും സംഘടിപ്പിക്കും. വ്യത്യസ്‌ത സ്‌പോർട്‌സ് ഫെഡറേഷനുകൾക്കൊപ്പം ചേർന്ന് സംഘടിപ്പിക്കുന്ന ഈ ഇവൻ്റുകളിൽ അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ബാസ്‌ക്കറ്റ്‌ബോൾ, ഹാൻഡ്‌ബോൾ, ഷൂട്ടിംഗ് & അമ്പെയ്ത്ത്, വോളിബോൾ, ഗോൾഫ്, തായ്‌ക്വോണ്ടോ, ജൂഡോ, കരാട്ടെ എന്നിവ ഉൾപ്പെടുന്നു.

പങ്കെടുക്കുന്നവർക്കും കാണികൾക്കും സുഗമവും സുരക്ഷിതവുമായ അനുഭവം ഉറപ്പാക്കാൻ സംഘാടകർ എല്ലാ ക്രമീകരണങ്ങളും ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്‌തിട്ടുണ്ട്‌. ഓട്ടക്കാരെ ആരോഗ്യകരവും സുരക്ഷിതവുമായി നിലനിർത്താൻ ഹൈഡ്രേഷൻ സ്റ്റേഷനുകളും ഫസ്റ്റ് എയ്‌ഡ്‌ പോയിൻ്റുകളും റേസ് റൂട്ടിൽ ലഭ്യമാകും.

എല്ലാം സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി, ഫെബ്രുവരി 5-ന് ഖത്തർ ഒളിമ്പിക് കമ്മിറ്റി ആസ്ഥാനത്ത് വോളൻ്റിയർമാർക്കായി ഒരു ഓറിയൻ്റേഷൻ സെഷൻ സംഘടിപ്പിച്ചു. ഇവൻ്റ് ലോജിസ്റ്റിക്‌സ്, സൈറ്റ് ലേഔട്ട്, അവരുടെ റോളുകൾ എന്നിവയെക്കുറിച്ച് ലുസൈൽ ബൊളിവാർഡിൽ വോളൻ്റിയർമാർ പരിശീലനം നേടി. പരിശീലനത്തിന് ശേഷം, വോളണ്ടിയർമാർക്ക് ഔദ്യോഗിക റേസ് ഐഡികൾ ലഭിച്ചു, ഫെബ്രുവരി 9 ഞായറാഴ്ച്ച ഇവർ ലുസൈൽ ബൊളിവാർഡ് സന്ദർശിച്ചു.

ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button