Qatar
ഗാസയിൽ നിന്നുള്ള കുടുംബത്തെ ദോഹയിലെ ബന്ധുക്കളുമായി ഒരുമിപ്പിക്കാൻ സഹായിച്ച് ഖത്തർ
തുർക്കിയുടെ പിന്തുണയോടെ, ഗാസ മുനമ്പിൽ നിന്നുള്ള ഒരു കുടുംബത്തെ ദോഹയിലെ അവരുടെ ബന്ധുക്കളുമായി ഒരുമിപ്പിക്കാൻ സഹായിച്ച് ഖത്തർ. ഗാസയിൽ നിന്നുള്ള 1,500 പേർക്ക് വൈദ്യചികിത്സ നൽകാനുള്ള അമീറിൻ്റെ മുൻകൈയുടെ ഭാഗമായിരുന്നു ഇത്.
ഖത്തറിലെ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്‌നാദും ഖത്തറിലെ തുർക്കി അംബാസഡർ ഡോ. മുസ്‌തഫ ഗോക്സുവും കുടുംബത്തെ ദോഹയിൽ സ്വീകരിച്ചു.
ഖത്തർ വാർത്താ ഏജൻസിയോട് (ക്യുഎൻഎ) സംസാരിച്ച അന്താരാഷ്‌ട്ര സഹകരണ സഹമന്ത്രി, പുനരധിവാസം സാധ്യമാക്കുന്നതിൽ തുർക്കി നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞു.
ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ് 👇https://chat.whatsapp.com/KIN30zTLtBDKISiedAzBHx