ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകാൻ വെബ് പോർട്ടൽ ആരംഭിച്ച് ഖത്തർ ടൂറിസം
ഖത്തറിലെ ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ എളുപ്പത്തിൽ മനസിലാക്കുന്നതിന് വേണ്ടിയുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയ്ക്ക് ഖത്തർ ടൂറിസം പുതിയ ഇ-സേവന പോർട്ടൽ അനാച്ഛാദനം ചെയ്തു.
80-ലധികം സേവനങ്ങൾ ഇതിലൂടെ ലഭ്യമാണ്. ബിസിനസ്സുകൾ, ഹോട്ടലുകൾ, ഇവൻ്റ് ഓർഗനൈസർമാർ, വ്യക്തികൾ എന്നിവർക്ക് എളുപ്പത്തിൽ അപേക്ഷിക്കാനും ലൈസൻസ് പുതുക്കാനും, ആപ്ലിക്കേഷനുകളുടെ സ്റ്റാറ്റസ് ട്രാക്ക് ചെയ്യാനും, പേയ്‌മെൻ്റുകൾ നിയന്ത്രിക്കാനും എല്ലാം ഇതിലൂടെ കഴിയും.
പ്ലാറ്റ്‌ഫോമിൻ്റെ പ്രധാന സേവനങ്ങളിൽ ഇവ ഉൾപ്പെടുന്നു:
– ഓൺലൈനായി ലൈസൻസുകൾ എളുപ്പത്തിൽ സമർപ്പിക്കുകയും പുതുക്കുകയും ചെയ്യുക
– ആപ്ലിക്കേഷൻ സ്റ്റാറ്റസ് നിരീക്ഷിക്കുകയും തത്സമയം അക്കൗണ്ടുകൾ നിയന്ത്രിക്കുകയും ചെയ്യുക
– എല്ലാ പ്ലാറ്റ്ഫോം ഉപയോക്താക്കൾക്കും മുഴുവൻ സമയവും ഇലക്ട്രോണിക് സേവനങ്ങൾ ലഭ്യമാക്കുന്നു
– ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുകയും ടൂറിസം മേഖലയ്ക്ക് ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുകയും ചെയ്യുന്നു.
ഉപയോക്താക്കൾക്ക് e-services.visitqatar.qa എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാം, അതിനുശേഷം അവർക്ക് ഒരു പുതിയ അക്കൗണ്ട് സൃഷ്‌ടിക്കാനോ അവരുടെ പേഴ്‌സണൽ നാഷണൽ ഓതെന്റിക്കേഷൻ സിസ്റ്റം ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാനോ കഴിയും.