WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatarTechnology

ഗൂഗിളിന്റെ പുതിയ ഓഫീസും ട്രെയിനിംഗ് കേന്ദ്രവും ഖത്തറിൽ തുറക്കുന്നു.

ദോഹ: ഗൂഗിളിന്റെ പുതിയ ഓഫീസും ടെക്നോളജി പരിശീലന കേന്ദ്രവും ഖത്തറിൽ ആരംഭിക്കും. ഖത്തർ ഫ്രീസോണ് അതോറിറ്റിയും ഗതാഗതമന്ത്രാലയവും ഗൂഗിൾ ക്ലൗഡും ഞായറാഴ്ച പ്രഖ്യാപിച്ചതാണിക്കാര്യം. സെന്റർ ഫോർ എക്സലൻസ് പരിശീലനകേന്ദ്രത്തിൽ സാങ്കേതികനൈപുണ്യ വികസനം ആഗ്രഹിക്കുന്ന വ്യക്തികൾക്കും ബിസിനസ്സ് സ്ഥാപനങ്ങൾക്കും നേരിട്ടും സൗജന്യമായുമുള്ള പരിശീലനം ലഭ്യമാക്കും. സാങ്കേതികവളർച്ചയിൽ ഖത്തറിന്റെ നവീനതയെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി ഗൂഗിളിന്റെ എല്ലാ ഉപകരണങ്ങളിലുമുള്ള അവഗാഹം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ്. ഇതിന് പുറമെ മികച്ച സ്റ്റാർട്ടപ്പ് ആശയങ്ങൾക്കും ഗവേഷണങ്ങൾക്കും ട്രെയിനിംഗ് സെന്റർ വേദിയാകും. 

7 മുതൽ 11 ആഴ്ചകൾ വരെ നീളുന്ന ഗൂഗിൾ ക്ലൗഡ് പരിശീലനപരിപാടികളാണ് ആദ്യഘട്ടത്തിൽ നൽകുക. എല്ലാ ക്ലാസുകളും വിദഗ്ധ പരിശീലകരുടെ നേതൃത്വത്തിൽ ആയിരിക്കും. പങ്കെടുക്കാൻ യോഗ്യത നേടുന്നവർക്ക് 6 മാസത്തേക്ക് ഗൂഗിൾ ക്ലൗഡ് ലൈബ്രറിയുടെ സൗജന്യ ഉപയോഗവും ഓണ്ലൈൻ കമ്യുണിറ്റിയുടെ നേതൃത്വത്തിൽ പീർ ടു പീർ സപ്പോർട്ട്, ടെക്നിക്കൽ മെന്റർഷിപ്പ് മുതലായ സൗകര്യങ്ങൾ ലഭ്യമാകും. കൊറോണ സാഹചര്യം മുൻനിർത്തി ഓണ്ലൈൻ ആയിട്ടാണ് ആദ്യഘട്ടത്തിൽ ക്ലാസുകൾ പ്രവർത്തിക്കുക. താത്പര്യമുള്ളവർക്ക്  g.co/cloud/coeqatar. എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. നേരിട്ടുള്ള ട്രെയിനിംഗ് കേന്ദ്രം ഈ വർഷം അവസാനത്തോടെ ദോഹയിൽ ആരംഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button