മറൈൻ ടൂറിസം ട്രാൻസ്പോർട്ടിനു പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഖത്തർ ടൂറിസം
മറൈൻ ടൂറിസം ട്രാൻസ്പോർട്ടിനായി പുതുക്കിയ ചട്ടങ്ങൾ അവതരിപ്പിച്ച് ഖത്തർ ടൂറിസം. മറൈൻ ടൂറിസം ഓഫീസുകളുടെയും വിവിധ തരം മറൈൻ വെസലുകളുടെയും (എ, ബി, സി) പ്രവർത്തനങ്ങൾക്ക് പുതിയ നിയമങ്ങൾ ബാധകമാണ്. അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പുതിയ നിയമങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.
പുതിയ നിയമങ്ങൾ അനുസരിച്ച്, ദോഹ കോർണിഷിൽ ഓപ്പറേറ്റ് ചെയ്യുന്നതിനും ഡോക്ക് ചെയ്യുന്നതിനും കാറ്റഗറി (എ) വിഭാഗത്തിലെ കപ്പലുകൾ ക്ലാസിഫിക്കേഷൻ ഗൈഡിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളും സാങ്കേതിക ആവശ്യകതകളും പാലിക്കണം. ഈ ആവശ്യകതകൾ പാലിച്ചില്ലെങ്കിൽ, അവ പാലിക്കുന്നത് വരെ പ്രദേശത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ല.
മറൈൻ ടൂറിസം വെസലുകളുടെ വിഭാഗങ്ങൾ ഇനിപ്പറയുന്ന രീതിയിൽ നിർവചിച്ചിരിക്കുന്നു:
കാറ്റഗറി (എ): കോർണിഷ് ഏരിയയ്ക്കുള്ളിൽ ചെറു യാത്രകൾക്കായി ഉപയോഗിക്കുന്ന ബോട്ടുകൾ.
കാറ്റഗറി (ബി): കോർണിഷ് ഏരിയയ്ക്ക് പുറത്തുള്ള ദീർഘദൂര യാത്രകൾക്ക് ഉപയോഗിക്കുന്ന ബോട്ടുകൾ.
കാറ്റഗറി (സി): താമസത്തിനും ഭക്ഷണത്തിനുമൊപ്പം ദീർഘദൂര യാത്രകൾ വാഗ്ദാനം ചെയ്യുന്ന യാച്ചുകൾ പോലെയുള്ള, പ്രീമിയം അല്ലെങ്കിൽ ലക്ഷ്വറി ബോട്ടുകൾ.
കാറ്റഗറി (എ) കപ്പലുകൾ പ്രവർത്തിപ്പിക്കാൻ വ്യക്തികൾക്ക് മാത്രമേ അനുമതിയുള്ളൂ, അതേസമയം (ബി), (സി) വിഭാഗങ്ങൾ നിയന്ത്രിക്കേണ്ടത് ലൈസൻസുള്ള ടൂറിസം കമ്പനികളാണ്.
മറൈൻ ടൂറിസം ഓഫീസുകളും കപ്പൽ ഉടമകളും ഓപ്പറേറ്റർമാരും 2024 ഓഗസ്റ്റ് 25-നകം ഈ നിയന്ത്രണങ്ങൾ പാലിക്കണമെന്നു പറഞ്ഞിരുന്നെങ്കിലും അതിനു ശേഷം എല്ലാ വിഭാഗങ്ങൾക്കും 3 മാസത്തെ ഗ്രേസ് പിരീഡ് നൽകിയിരുന്നു.