Qatar
കോർണിഷിൽ ഭാഗികമായി റോഡ് അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി
കോർണിഷിൽ ഒരു ദിശയിൽ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) അറിയിച്ചു. കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്ക് വരുന്നവർക്കുള്ള റോഡാണ് അടച്ചിടുന്നത്.
ഒക്ടോബർ 3ന് അർദ്ധരാത്രി മുതൽ ഒക്ടോബർ 6ന് രാവിലെ 6 മണി വരെ അൽ റുഫ ഇൻ്റർസെക്‌ഷൻ മുതൽ റാസ് അബു അബൗദ് വരെയുള്ള മൂന്ന് പാതകൾ അടച്ചിടും.
റോഡ് നന്നാക്കുന്നതിനു വേണ്ടിയാണ് ഈ അടച്ചിടൽ. ഡ്രൈവർമാർ മാപ്പിലെ ഇതര റൂട്ടുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്ത് എത്തണമെന്ന് അതോറിറ്റി അറിയിച്ചു.