Qatar
അബു സമ്ര ബോർഡർ വഴിയുള്ള യാത്രകളുടെ സമയവും തീയതിയും തിരഞ്ഞെടുക്കാം, മെട്രാഷ്2 വിലെ പ്രീ രജിസ്‌ട്രേഷൻ സേവനത്തിൽ പുതിയ അപ്‌ഡേറ്റ്

അബു സമ്ര ബോർഡർ വഴി യാത്ര ചെയ്യുന്നവർക്കായി മെട്രാഷ്2 വിലുള്ള പ്രീ രജിസ്‌ട്രേഷൻ സേവനത്തിൽ പുതിയ അപ്‌ഡേറ്റ് നടത്തിയ വിവരം പ്രഖ്യാപിച്ച് ആഭ്യന്തരമന്ത്രാലയം. യാത്ര ചെയ്യുന്നവർക്ക് തീയതിയും സമയവും തിരഞ്ഞെടുക്കാനുള്ള ഓപ്‌ഷനാണ് പുതിയതായി കൂട്ടിച്ചേർത്തിരിക്കുന്നത്. ഇത് യാത്രയും അതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും വേഗത്തിലാക്കാൻ സഹായിക്കും.
മെട്രാഷ്2 വിലെ ‘പ്രീ രജിസ്‌ട്രേഷൻ ഫോർ അബു സമ്ര ബോർഡർ’ എന്ന ഓപ്‌ഷനും അതിനു ശേഷം എൻട്രിയാണോ എക്‌സിറ്റ് ആണോ എന്നതും തിരഞ്ഞെടുത്താൽ ‘സെലക്റ്റ് ട്രാവൽ ഡേറ്റ് ആൻഡ് ടൈം’ എന്ന പുതിയ സേവനം ലഭ്യമാകും. തീയതിയും സമയവും തിരഞ്ഞെടുക്കുന്നതിനു മുൻപ് വാഹനത്തിന്റെയും ഡ്രൈവറുടെയും യാത്ര ചെയ്യുന്നവരുടെയും വിവരങ്ങൾ നൽകേണ്ടതുണ്ട്.