WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
Qatar

ഖത്തറിലെ മുഴുവൻ ഹോട്ടലുകളും ഇനി ‘അൾട്രാ ക്ലീൻ’. ഖത്തർ ക്ലീൻ സർട്ടിഫിക്കേഷനിൽ നാഴികക്കല്ല്

ദോഹ: ഖത്തർ നാഷണൽ ടൂറിസം കൗണ്സിൽ (QNTC) 2020 ജൂണിൽ പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേർന്ന് തുടങ്ങിയ ‘ഖത്തർ ക്ലീൻ’ പദ്ധതിയിൽ മറ്റൊരു നാഴികക്കല്ല്. QNTC യുടെ ലൈസൻസിന് കീഴിലുള്ള ഖത്തറിലെ 100% ഹോട്ടലുകളും ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞു. ശുചിത്വത്തിലും ഉപഭോക്തൃസുരക്ഷയിലും ലോകത്തെ ഏറ്റവും മികച്ച നിലവാരം ഏറ്റവും ശക്തമായും സുതാര്യമായും ഉറപ്പുവരുത്തുകയാണ് ഈ പദ്ധതിയിലൂടെ ഖത്തർ സർക്കാർ ചെയ്യുന്നത്.

പദ്ധതിയുടെ ഒന്നാം വാർഷികത്തിൽ ഹോട്ടലുകൾ മുഴുവൻ സർട്ടിഫിക്കറ്റിന് കീഴിലായതോടെ സർട്ടിഫിക്കേഷൻ റസ്റ്ററന്റുകളിലേക്കും ട്രാൻസ്‌പോർട്ട്, റീട്ടെയിൽ ഷോപ്പുകൾ അടക്കമുള്ള മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് QNTC.

ഖത്തറിലെ ഹോട്ടലുകളിലെത്തുന്നവർക്ക് ഇനി ലോകത്തെ ഏറ്റവും മികച്ച നിലവാരത്തിലുള്ള ഹോസ്പിറ്റാലിറ്റി സേവനങ്ങളും സുരക്ഷയും അനുഭവിക്കാമെന്നും ഖത്തറിലുള്ളവരും വിദേശികളുമായ എല്ലാ സന്ദര്ശകരെയും തങ്ങൾ ഹോട്ടലുകളിലേക്ക് സ്വാഗതം ചെയ്യുന്നതായും QNTC സെക്രട്ടറി ജനറൽ അക്ബർ അൽ ബകെർ പറഞ്ഞു. കോവിഡ് പ്രോട്ടോക്കോളുകൾക്കുള്ള ഘട്ടം ഘട്ടമായുള്ള ലഘൂകരണത്തിൽ ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റ് ഉള്ള സ്ഥാപനങ്ങൾക്ക് കൂടുതൽ ഇളവുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്.

ഖത്തർ ക്ലീൻ സർട്ടിഫിക്കേഷൻ നിലനിർത്താൻ ഹോട്ടലുകൾ കർശനമായും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

-പദ്ധതിയുടെ കൃത്യനിർവഹണം ഉറപ്പുവരുത്താനും പുതിയ ജോലിക്കാരെ പരിശീലിപ്പിക്കാനും എല്ലാ ഹോട്ടലുകളും ഒരു ഖത്തർ ക്ളീൻ പ്രോഗ്രാം മാനേജറെ നിയമിക്കണം.

-എല്ലാ മുറികളും വാട്ടർ ടാങ്കുകളും ടോയ്‌ലറ്റുകളും ശീതീകരണ സംവിധാനങ്ങളും അടക്കം ഹോട്ടൽ അകങ്ങൾ ദിനേന ശാസ്ത്രീയമായി അണുവിമുക്തമാക്കണം. 

-അതിഥികളുമായി ശാരീരിക അകലം സൂക്ഷിച്ച് സാങ്കേതിക സഹായത്തോടെ ചെക്ക് ഇന്നുകളും ചെക്ക് ഔട്ടുകളും ചെയ്യണം. വ്യക്തികൾക്കിടയിൽ രണ്ട് മീറ്റർ അകലം ഉറപ്പുവരുത്തണം. 

-അതിഥികൾക്കും, ഓരോ ഷിഫ്റ്റുകളുടെയും ആരംഭത്തിൽ മുഴുവൻ ജീവനക്കാർക്കും താപനില പരിശോധന നടത്തണം. രോഗലക്ഷണങ്ങൾ കാണപ്പെട്ടാൽ ഐസൊലേഷനും മറ്റു പ്രതിരോധ നടപടികളും കൈക്കൊള്ളണം.

-QNTC യുടെയും MOPH ന്റെയും സംയുക്ത കമ്മറ്റി ഇൻസ്‌പെക്ടർമാർ ഹോട്ടലുകൾ നിരന്തരം പരിശോധിക്കുകയും മാർഗ്ഗനിർദേശങ്ങളുടെ അനുസരണം ഉറപ്പുവരുത്തുകയും ചെയ്യും. നിയമലംഘനങ്ങൾക്ക് ശിക്ഷാനടപടികൾ സ്വീകരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button