സ്ഥാപന രജിസ്‌ട്രേഷൻ ഇനി ഓട്ടോമാറ്റിക്കായി പുതുക്കും; ഫീച്ചർ ആരംഭിച്ച് മന്ത്രാലയം
വാണിജ്യ വ്യവസായ മന്ത്രാലയം (MoCI), ആഭ്യന്തര മന്ത്രാലയത്തിൻ്റെ (MoI) സഹകരണത്തോടെ ഏകജാലക പ്ലാറ്റ്ഫോം വഴി സ്ഥാപന രജിസ്ട്രേഷനായി ഓട്ടോമാറ്റിക് പുതുക്കൽ സേവനം ആരംഭിച്ചു. ലൈസൻസും കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനും പുതുക്കിയ ശേഷം സ്ഥാപന രജിസ്‌ട്രേഷൻ നേടുന്നതിന് കമ്പനികളെ ഈ സേവനം അനുവദിക്കുന്നു.
സംരംഭകർക്കും കമ്പനികൾക്കും നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം. അതുവഴി അവയുടെ പൂർത്തീകരണം വേഗത്തിൽ ആക്കുകയും രാജ്യത്തെ നിക്ഷേപ വ്യാപാര കാലാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിന് സംഭാവന നൽകുകയും ചെയ്യുന്നു.
പുതിയ ഫീച്ചർ ഏകജാലക പ്ലാറ്റ്‌ഫോം വഴിയുള്ള കമ്പനി രജിസ്ട്രേഷനുകൾക്കുള്ള പുതുക്കൽ ഇടപാടുകൾ ലളിതമാക്കുന്നു. ഇടപാട് പൂർത്തിയായിക്കഴിഞ്ഞാൽ, ഉപയോക്താവിന് മെട്രാഷ് ആപ്ലിക്കേഷൻ ആക്സസ് ചെയ്യാനും പുതുക്കിയ സ്ഥാപന രജിസ്ട്രേഷൻ നേടാനും കഴിയും.
സ്വകാര്യ മേഖലയ്ക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനും സമഗ്രമായ സ്മാർട്ട് ഇലക്ട്രോണിക് പ്ലാറ്റ്ഫോം നൽകിക്കൊണ്ട് ബിസിനസ്സ് ഉടമകൾക്കും നിക്ഷേപകർക്കും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും സുഗമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായാണ് സ്ഥാപന രജിസ്ട്രേഷനായുള്ള ഓട്ടോമാറ്റിക്ക് പുതുക്കൽ.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5