ദോഹ: 2022 ഖത്തർ ലോകകപ്പ് ഫുട്‌ബോളിന് മുന്നോടിയായി നടക്കുന്ന ഖത്തർ വെർച്വൽ ഹെൽത്ത് കോണ്ഫറൻസ് 2022 ലേക്ക് പോസ്റ്റർ പ്രചരണത്തിനും പ്രഭാഷണങ്ങൾക്കുമായി പൊതുജനങ്ങളിൽ നിന്ന് ആശയങ്ങൾ ക്ഷണിച്ച് ആരോഗ്യ മന്ത്രാലയം.
2022 ഫെബ്രുവരി 8 മുതൽ 12 വരെയാണ് ഖത്തർ ഹെൽത്ത് കോണ്ഫറൻസ് ഓണ്ലൈൻ ആയി അരങ്ങേറുന്നത്. 8 മുതൽ 10 വരെ സമ്മേളനത്തിന് മുന്നോടിയായുള്ള വർക്ക്ഷോപ്പുകളാണ്. 10 മുതൽ 12 വരെ പ്രധാന കോണ്ഫറൻസ് നടക്കും. ഇതിലേക്കുള്ള നേരിട്ടോ പോസ്റ്റർ രൂപത്തിലോ ഉള്ള ആശയാവതരണങ്ങൾകാവശ്യമായ ആശയങ്ങളാണ് പൊതുജനാരോഗ്യ മന്ത്രാലയം ക്ഷണിച്ചിരിക്കുന്നത്. 2021 ജൂലൈ 4 വരെ ആശയങ്ങൾ സമർപ്പിക്കാൻ അവസരമുണ്ട്.
ഹമദ് മെഡിക്കൽ കോർപ്പറേഷനും ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും സംയുക്തമായാണ് ആരോഗ്യ സമ്മേളനം സംഘടിപ്പിക്കുന്നത്. ആശയങ്ങൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. https://www.hamad.qa/EN/All-Events/Qatar-Health-2022/Pages/default.aspx
ദിവസം മുഴുനീളമോ അർദ്ധദിവസങ്ങളോ ആയി നീണ്ടുനിൽക്കാവുന്ന വ്യത്യസ്ത ട്രാക്ക് സെഷനുകളിൽ പ്രധാന ട്രാക്കുകൾ, 2022 ലോകകപ്പിനുള്ള തയ്യാറെടുപ്പിൽ മൾട്ടിഡിസിപ്ലിനറി സഹകരണം, വിവിധ മുൻകാല ബൃഹത് സ്പോർട്ട് ടൂർണമെന്റുകളിൽ നിന്നുള്ള അനുഭവ പാഠങ്ങൾ, 2022 ലെ ലോകകപ്പിനുള്ള ആരോഗ്യ മേഖലയുടെ ഒരുക്കങ്ങൾ എന്നിവയാണ്. ദേശീയ അന്തർദേശീയ തലങ്ങളിൽ നിന്നുള്ള ആരോഗ്യ, കായിക വിദഗ്ധർ, ലോകാരോഗ്യ സംഘടനയടക്കം വിവിധ ലോകസംഘടന പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ അതിഥികളായെത്തുന്ന സമ്മേളനത്തിൽ നേരിട്ടുള്ള ക്ളാസുകൾക്കും പാനൽ ചർച്ചയ്ക്കും പുറമെ സദസുമായി ചേർന്നുള്ള സംവാദവും സംഘടിപ്പിക്കും. ഡെലഗേറ്റുകളായി എത്തുന്നവർക്ക് അനുഭവങ്ങളും പഠനങ്ങളും പങ്കുവെക്കാൻ ആവുന്നതിനൊപ്പം പങ്കെടുക്കുന്ന സാധാരണക്കാർക്ക് സ്വന്തം ഗവേഷണ നിരീക്ഷണ ഫലങ്ങളും ആശയങ്ങളും അവതരിപ്പിക്കാനുള്ള അവസരം കൂടിയാകും പ്രസ്തുതവേദി.
We invite you to submit your scientific work as abstracts for online oral or poster presentation to the forthcoming Qatar Health 2022 Conference to be held online on 10-12 February 2022.
— وزارة الصحة العامة (@MOPHQatar) June 20, 2021
Abstract submission deadline: 4th July 2021 midnight (Qatar time) pic.twitter.com/p0sIPf3EEa