ഖത്തറിൽ വാഹനാപകടം; രണ്ട് മലയാളി യുവാക്കൾ മരണപ്പെട്ടു

മാൾ ഓഫ് ഖത്തറിന് സമീപം ഇന്ന് വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം. ഐഡിയൽ ഇന്ത്യൻ സ്കൂൾ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകൻ മച്ചിങ്ങൽ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂർ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകൻ മുഹമ്മദ് ഹബീൽ (21) എന്നിവരാണ് മരിച്ചത്.
കൂട്ടുകാരോടൊപ്പം പെരുന്നാൾ ഡ്രസ് വാങ്ങി തിരിച്ചുവരുമ്പോഴാണ് അപകടം. രണ്ട് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം. മൃതദേഹം ഹമദ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് കൂടെയുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് ത്വയ്യിബ് ഖത്തർ മിലിട്ടറി ജീവനക്കാരനാണ്. മുഹമ്മദ് ഹബീൽ ദോഹ യൂണിവേർസിറ്റി വിദ്യാർഥിയാണ്. മുഹമ്മദ് ഹബീലിൻ്റെ മാതാപിതാക്കൾ നാട്ടിലാണ്.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5