WhatsApp Image 2024-01-06 at 21.36.46_1d0e2d2d
1-PREMIER-EXPRESS-GIF-3
BusinessQatar

സിംഗപ്പൂരിനെ വെട്ടി ലോകത്തെ ഏറ്റവും മികച്ച വിമനത്താവളമായി ഹമദ്

ആഗോള വിമനത്താവാള റാങ്കിംഗായ വാർഷിക സ്‌കൈട്രാക്‌സ് അവാർഡിൽ ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി ദോഹയിലെ ഹമദ് ഇൻ്റർനാഷണൽ എയർപോർട്ട് (എച്ച്ഐഎ) തിരഞ്ഞെടുക്കപ്പെട്ടു. 12 തവണ ചാമ്പ്യൻമാരായ സിംഗപ്പൂർ ചാംഗി എയർപോർട്ടിനെ താഴെയിറക്കിയാണ് ഹമദിന്റെ നേട്ടം.

കൂടാതെ, ‘ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ഷോപ്പിംഗ്’ എന്ന പദവി തുടർച്ചയായി രണ്ടാം തവണയും ‘മിഡിൽ ഈസ്റ്റിലെ മികച്ച എയർപോർട്ട്’ എന്ന പദവി തുടർച്ചയായ പത്താം വർഷവും ഹമദ് എയർപോർട്ട് സ്വന്തമാക്കി.

മുമ്പ് രണ്ട് തവണ കിരീടം നേടിയ വിജയത്തിൻ്റെ ചരിത്രമുണ്ട് ഹമദ് ഇൻ്റർനാഷണലിന്. 2022 ലായിരുന്നു ഇതിന് മുൻപ് അവാർഡ് നേട്ടം. വിമാനത്താവളത്തിൻ്റെ പത്താം വർഷത്തെ നാഴികക്കല്ലിനോട് അനുബന്ധിച്ച് ഈ വർഷത്തെ അവാർഡ് ലഭിച്ചതിൽ സിഇഒ ബദർ മുഹമ്മദ് അൽ മീർ സന്തോഷം പ്രകടിപ്പിച്ചു.

“ഈ വർഷം, HIA അതിൻ്റെ പത്താം വർഷ പ്രവർത്തനത്തിൻ്റെ നാഴികക്കല്ല് ആഘോഷിക്കുന്നു, മൂന്നാമത്തെ തവണയും ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളമായി യാത്രക്കാർ ഞങ്ങളെ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്,” അൽ മീർ പറഞ്ഞു.

സിംഗപ്പൂരിലെ ചാംഗി എയർപോർട്ടിന് തൊട്ടുപിന്നിൽ, സിയോൾ ഇഞ്ചിയോൺ എയർപോർട്ട് മൂന്നാം സ്ഥാനം നേടി, ടോക്കിയോയിലെ ഹനേഡ, നരിത വിമാനത്താവളങ്ങൾ ആദ്യ നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തി.

പാരീസ് ചാൾസ് ഡി ഗല്ലെ എയർപോർട്ട്, ഫ്രാൻസ്, ദുബായ് എയർപോർട്ട്, യുഎഇ; മ്യൂണിക്ക് എയർപോർട്ട്, ജർമ്മനി; സൂറിച്ച് എയർപോർട്ട്, സ്വിറ്റ്സർലൻഡ്; ഇസ്താംബുൾ എയർപോർട്ട്, തുർക്കിഎന്നിവയാണ് 10 വരെയുള്ള തുടർ സ്ഥാനങ്ങളിൽ.

ഇന്ത്യയിൽ നിന്ന്, ഡൽഹി ഇൻ്റർനാഷണൽ എയർപോർട്ട് പട്ടികയിൽ 36-ാം റാങ്ക് നിലനിർത്തി ‘ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെയും മികച്ച വിമാനത്താവളം’ എന്ന പദവി ഒരിക്കൽക്കൂടി സ്വന്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button