ഖത്തർ യുഎഇ സൂപ്പർകപ്പ് ടിക്കറ്റുകൾ ഇപ്പോൾ വാങ്ങാം
പ്രഥമ ഖത്തർ യുഎഇ സൂപ്പർകപ്പ് ഈ മാസം 12 ന് ദോഹയിൽ അൽ തുമാമ സ്റ്റേഡിയത്തിൽ ആരംഭിക്കും. ഖത്തറിൻ്റെ അമീർ കപ്പ് ചാമ്പ്യൻമാരായ അൽ അറബിയും യുഎഇയുടെ പ്രസിഡൻസ് കപ്പ് ജേതാക്കളായ ഷാർജയും തമ്മിലുള്ള ഏറ്റുമുട്ടലാണ് ടൂർണമെന്റിലെ ആദ്യ മത്സരം.
2022-2023 അഡ്‌നോക് പ്രോ ലീഗ് ചാമ്പ്യൻമാരായ ഷബാബ് അൽ അഹ്‌ലിയും 2022-2023 ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈലും തമ്മിലുള്ള പോരാട്ടമായ യുഎഇ-ഖത്തർ സൂപ്പർ കപ്പ് ഷീൽഡ് 2024 ഏപ്രിൽ 13-ന് ദുബായിൽ നടക്കും.
മത്സരത്തിനുള്ള ടിക്കറ്റുകൾ ഹയ പ്ലാറ്റ്‌ഫോം വഴിയാണ് വാഗ്ദാനം ചെയ്യുന്നതെന്ന് സംഘാടകർ വെളിപ്പെടുത്തി. QR10 മുതൽ QR100 വരെയുള്ള ടിക്കറ്റുകൾ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.
അൽ തുമാമ സ്റ്റേഡിയം പൂർണ സജ്ജമാണെന്നും ഗേറ്റുകൾ വൈകിട്ട് 4:30ന് തുറക്കുമെന്നും സംഘാടകർ അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KzKal0sXKHF3P2dagEwpi5