Qatar
ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ ഹൃദയാഘാതം മൂലം നാട്ടിൽ അന്തരിച്ചു.
ദോഹ: ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്നയാൾ നാട്ടിൽ അന്തരിച്ചു. 34 വര്ഷത്തോളം ഖത്തറിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന, എറണാകുളം മാഞ്ഞാലി സ്വദേശി അബ്ദുൾ ഗഫൂർ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. വീട്ടിൽ വച്ച് ഹൃദയാഘാതം സംഭവിച്ച അദ്ദേഹത്തെ ഉടനെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
മൃതദേഹം ഇന്ന് രാവിലെ 8 മണിക്ക് മാഞ്ഞാലി കബര്സ്ഥാനിൽ സംസ്കരിച്ചു. ഭാര്യ ജമീല. അമർ, സഫീർ, ജാസിർ ഹുസൈൻ എന്നിവരാണ് മക്കൾ. ഖത്തറിലെ കലാസാമൂഹ്യപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തെ ഖത്തർമാപ്പിള കലാ അക്കാദമി ഭാരവാഹികൾ അനുസ്മരിച്ചു.