കൈറ്റ് ഫെസ്റ്റിവലിന് ഇന്ന് സമാപനം
ഓൾഡ് ദോഹ തുറമുഖത്ത് നടന്ന് വരുന്ന വിസിറ്റ് ഖത്തർ കൈറ്റ് ഫെസ്റ്റിവൽ രണ്ടാം പതിപ്പ് ഇന്ന് സമാപിക്കും. ജനുവരി 25-ന് ആരംഭിച്ചതിനുശേഷം, ദോഹ തുറമുഖം, സീലൈൻ ബീച്ച്, അൽ ബിദ്ദ പാർക്കിലെ എക്സ്പോ 2023 ദോഹ, ലുസൈൽ മറീന എന്നിവയുൾപ്പെടെ വിവിധ ഐക്കണിക് ലൊക്കേഷനുകളെ ഫെസ്റ്റിവൽ അസംഖ്യം പട്ടങ്ങളുടെ മനോഹരമായ ക്യാൻവാസുകളാക്കി മാറ്റി.
കൊറിയ, ചൈന, മലേഷ്യ, പലസ്തീൻ, നെതർലാൻഡ്സ്, യുകെ, തുർക്കിയെ, കൊളംബിയ, ഒമാൻ, തായ്ലൻഡ്, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 60-ലധികം പങ്കാളികൾ ചേർന്ന ഉൽസവം രാജ്യാന്തര ശ്രദ്ധ നേടി.
കൂറ്റൻ പട്ടങ്ങളുടെ പറത്തൽ പ്രദർശനങ്ങൾ, ഗെയിമുകൾ, ഫുഡ് കിയോസ്കുകളിലെ വൈവിധ്യമാർന്ന അന്തർദേശീയ പാചകരീതികൾ എന്നിവയുൾപ്പെടെയുള്ള ആകർഷകമായ പ്രവർത്തനങ്ങൾക്കും വേദി സാക്ഷിയായി
ഗ്രാൻഡ് ക്രൂയിസ് ടെർമിനലിന് എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഫെസ്റ്റിവൽ ഇന്ന് രാത്രി 10 വരെ തുറന്നിരിക്കും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD