ഖത്തർ കെ.എം.സി.സി ഒഞ്ചിയം പഞ്ചായത്ത് സ്നേഹ സംഗമം സംഘടിപ്പിച്ചു
ദോഹ: ഖത്തർ KMCC ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹ സംഗമവും ഹൃസ്വസന്ദർശനാർത്ഥം ഖത്തറിൽ എത്തിയ ബഹ്‌റൈൻ കെ.എം.സി.സി സ്റ്റേറ്റ് വൈസ് പ്രഡിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങരക്ക് സ്വീകരണവും സംഘടിപ്പിച്ചു.
പരിപാടിയിൽ ഒഞ്ചിയം പഞ്ചായത്ത് കെ എം സി സി ജനറൽ സെക്രെട്ടറി താജുദ്ധീൻ ഒഞ്ചിയം സ്വാഗതം പറയുകയും ഒഞ്ചിയം പഞ്ചായത്ത് കെ എം സി സി വൈസ് പ്രസിഡന്റ് മഹറൂഫ് കണ്ണൂകര അധ്യക്ഷത വഹിച്ചു. ഖത്തർ കെ എം സി സി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലീം നാലകത്ത് സംഗമം ഉൽഘടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ടി ടി കുഞ്ഞമ്മദ്, വടകര മണ്ഡലം ഭാരവാഹികൾ ആയ യാസീൻ വടകര, നിസാർ ചത്തോത്ത്, റയീസ് മടപ്പള്ളി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. KMCC ഒഞ്ചിയം പഞ്ചായത്ത് കമ്മിറ്റിക്കുവേണ്ടി നൗഫൽ മഞ്ചാംകുനി ശംസുദ്ധീൻ വെള്ളികുളങ്ങരക്ക് മൊമെന്റോ നൽകി ആദരിച്ചു.
ശംസുദ്ധീൻ വെള്ളികുളങ്ങര സ്വീകരണത്തിന് മറുപടി പ്രസംഗം നടത്തി . ഒഞ്ചിയം പഞ്ചായത്ത് കെ എം സി സി ഭാരവാഹികൾ ആയ നൗഷാദ് വെള്ളികുളങ്ങര , സഫീർ മഞ്ചാംകുനി , നൗഫൽ തിട്ടയിൽ , റഹീം ഒഞ്ചിയം എന്നിവർ പരിപാടി നിയന്ത്രിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD