പലസ്തീൻ അനുകൂല റിപ്പോർട്ട്: ‘ഗൾഫ് ടൈംസി’ന് ഇൻസ്റ്റാഗ്രാമിൽ വിലക്ക്
ഫലസ്തീനിലെ ഇസ്രയേൽ അധിനിവേശം റിപോർട്ട് ചെയ്തതിന്റെ പേരിൽ ഖത്തറിലെ ദേശീയ ദിനപത്രമായ ഗൾഫ് ടൈംസിന്റെ ഇൻസ്റ്റാഗ്രാം പേജിന് മെറ്റ വിലക്കേർപ്പെടുത്തി. പത്രത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് നിയന്ത്രിക്കുകയും അതിന്റെ ആക്‌സസ് ജനുവരി 16 വരെ തടയുകയും ചെയ്‌തിട്ടുണ്ട്.
ഫലസ്തീനിൽ നടക്കുന്ന വംശഹത്യ റിപ്പോർട്ട് ചെയ്യുന്നത് തടയാൻ ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരെയും വാർത്താ ഏജൻസികളെയും നിശബ്ദരാക്കുന്ന നയമാണ് ഇൻസ്റ്റാഗ്രാം തുടരുന്നതെന്ന് മേഖലയിലെ മാധ്യമ നിരീക്ഷകർ ചൂണ്ടിക്കാട്ടി.
“ഏകദേശം 100 ദിവസമായി ഇസ്രായേൽ അക്രമത്തെക്കുറിച്ചുള്ള ശരിയായ വാർത്തകളും വസ്തുതകളും കൊണ്ടുവരാനുള്ള ഞങ്ങളുടെ കഠിനമായ പരിശ്രമങ്ങൾക്ക് ശേഷം, ഇൻസ്റ്റഗ്രാം ഒടുവിൽ ഞങ്ങളെ പോസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. സമൂഹ്യ മാധ്യമങ്ങളിൽ ഞങ്ങളുടെ ശബ്ദം നിശബ്ദമാക്കാൻ ശ്രമിക്കുകയാണ്, ആയിരക്കണക്കിന് ഫലസ്തീനികളുടെ ശബ്ദം നിശബ്ദമാക്കുന്നത് പോലെ,” സംഭവം വിശദീകരിച്ച് #FreeSpeech എന്ന ഹാഷ്ടാഗോട് കൂടെ ഗൾഫ് ടൈംസ് എക്സിൽ പോസ്റ്റ് ചെയ്തു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD