റെഡ് ലൈറ്റ് തെളിഞ്ഞ ശേഷവും വാഹനം മുന്നോട്ടെടുക്കുന്ന ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ കനത്ത ശിക്ഷയേർപെടുത്താൻ ഖത്തർ. 6000 റിയാൽ പിഴയ്ക്ക് പുറമെ വാഹനം പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള ശിക്ഷകൾ നടപ്പാക്കാനാണ് അധികൃതർ ഒരുങ്ങുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വക്താക്കൾ അറിയിച്ചു.
90 ദിവസത്തേക്ക് വാഹനം പിടിച്ചു വെക്കാൻ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർക്ക് അധികാരമുണ്ടാകും.
റെഡ് ലൈറ്റ് സിഗ്‌നൽ ലംഘനങ്ങൾ ഗതാഗത നിയമപ്രകാരം കടുത്ത കുറ്റകൃത്യമായാണ് കാണുന്നതെന്നും അതിനാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം കേസുകൾ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും വകുപ്പ് നിരീക്ഷിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/LjkReT1nBRMHQM9PxaMBOD