Qatar
അടുത്ത ആഴ്ചയിലെ മഴ സാധ്യത: പ്രവചിച്ച് ക്യൂഎംഡി

അടുത്ത ആഴ്ച്ച കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും നേരിയ മുതൽ മിതമായ വരെ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കീഴിലുള്ള കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നവംബർ 20 തിങ്കളാഴ്‌ച മഴയുടെ തീവ്രത ഉയർന്നേക്കാം. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയതും ചിലപ്പോൾ പെട്ടെന്നുള്ള ശക്തമായ കാറ്റും ഉണ്ടാകാം.
ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും ഔദ്യോഗിക അക്കൗണ്ടുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv