ഖത്തറിലേക്ക് വ്യോമ, കര, കടൽ തുറമുഖം വഴി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രക്കാർ, വ്യക്തിഗത വസ്‌തുക്കളും അനുബന്ധ സമ്മാനങ്ങളും കൈവശം വെക്കുന്നത് സംബന്ധിച്ച കസ്റ്റംസ് ചട്ടങ്ങൾ പാലിക്കാൻ ജനറൽ കസ്റ്റംസ് അതോറിറ്റി നിർദ്ദേശം നൽകി.
ഈ ഇനങ്ങളുടെ മൂല്യം QR3,000 അല്ലെങ്കിൽ മറ്റ് കറൻസികളിൽ അതിന് തുല്യമായ മൂല്യം കവിയാൻ പാടില്ല എന്ന് വകുപ്പ് വിശദമാക്കി. കൂടാതെ, ഈ ഇനങ്ങൾ വ്യക്തിഗത ഉപയോഗത്തിനായിരിക്കണം, വാണിജ്യ അളവിൽ ആകരുത്.
വാണിജ്യ ആവശ്യങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ള ലഗേജുകൾക്ക്, ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.customs.gov.qa/arabic/pages/default.aspx) കാണാവുന്ന പ്രസക്തമായ കസ്റ്റംസ് നടപടിക്രമങ്ങളും നിയമങ്ങളും പാലിക്കണമെന്നും യാത്രക്കാർക്ക് നിർദ്ദേശിക്കുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv