27 വർഷത്തെ ശ്രദ്ധേയമായ സേവനത്തിന് ശേഷം ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യുട്ടീവ് അക്ബർ അൽ ബേക്കർ 2023 നവംബർ 5 മുതൽ നിലവിലെ സ്ഥാനത്ത് നിന്ന് ഒഴിയുമെന്നും തുടർന്ന് ബദർ മുഹമ്മദ് അൽ മീർ ചുമതലയേൽക്കുമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സ്ഥിരീകരിച്ചു.
അൽ ബേക്കറിന്റെ നേതൃത്വത്തിൽ, ഖത്തർ എയർവേയ്സ് ആഗോളതലത്തിൽ ഏറ്റവും വിശ്വസനീയമായ എയർലൈൻ ബ്രാൻഡുകളിലൊന്നായി വളർന്നു. ഉപഭോക്തൃ സേവനത്തിലും നിലവാരത്തിലും ലോകത്തിലെ ഏറ്റവും മികച്ചതായി.
ഇക്കാലയളവിൽ, ഖത്തറിന്റെ ദേശീയ വിമാനക്കമ്പനി “ലോകത്തിലെ ഏറ്റവും മികച്ച എയർലൈൻ” എന്ന നേട്ടം അഭൂതപൂർവമാം വിധം ഏഴ് തവണ കൈവരിച്ചു. കൂടാതെ അതിന്റെ മാനേജ്മെന്റിനു കീഴിലുള്ള ഹമദ് ഇന്റർനാഷണൽ എയർപോർട്ടിനും “ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട്” എന്ന അംഗീകാരം ലഭിച്ചു.
“എക്കാലത്തെയും മികച്ച ഫിഫ ലോകകപ്പ്” സംഘടിപ്പിച്ചതിലും ഇവന്റ് മുൻനിരയിൽ നിന്ന് നയിച്ചതിലും ഖത്തർ എയർവേയ്സ് ഗ്രൂപ്പിന്റെ സംഭാവന മുഖ്യമായിരുന്നു.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv