Qatar
ഖത്തറിലെ നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല ഹൃദയാഘാതം മൂലം മരണപ്പെട്ടു
പ്രവാസി നാടൻപാട്ട് കലാകാരൻ രാജേഷ് കരുവന്തല ഖത്തറിൽ മരണപ്പെട്ടു. 46 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താമസ സ്ഥലത്തുവെച്ചായിരുന്നു അന്ത്യം. ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ ഇദ്ദേഹം ടിക് ടോക് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള കലാകാരനാണ്. സ്വദേശം തൃശൂർ ജില്ലയിലെ വെങ്കിടങ് കരുവന്തല.
ഖത്തറിലെ കലാസാംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായിരുന്നു രാജേഷ്. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KymOKj4Bi1pF8sPsKUwSuv